ഡൽഹിയിലെ അക്ബർ റോഡ് ഒറ്റ രാത്രി കൊണ്ട് മഹാറാണ പ്രതാപ് റോഡായി മാറി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രധാനമായ അക്ബർ റോഡ് ഒറ്റ രാത്രി കൊണ്ട് മഹാറാണ പ്രതാപ് റോഡാക്കി മാറ്ാൻ നീക്കം. പുരാതനമായ ഈ റോഡ് മുഗൾ ചക്രവർത്തിയായ അക്ബറിന്‍റെ പേരിലാണ് കാലങ്ങളായി അറിയപ്പെടുന്നത്. മുതിർന്ന നേതാക്കൻമാരുടെ വീടും കോൺഗ്രസ് പാർട്ടി ആസ്ഥാനവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ചിലർക്ക് ഈ റോഡിന് അക്ബറിന്‍റെ പേര് നൽകിയത് അത്ര പിടിച്ചില്ല. ഇവർ ഡൽഹി കോർപറേഷന്‍റെ പച്ചയും വെള്ളയും നിറമുള്ള ബോർഡിന് മുകളിൽ മഞ്ഞയും കാവിയും നിറത്തിൽ ഒരു മഹാറാണാ പ്രതാപ് റോഡ് എന്ന് പോസ്റ്റർ പതിക്കുകയായിരുന്നു. പൊലീസെത്തി പോസ്റ്റർ നീക്കം ചെയ്തു.
രാജസ്ഥാനിലെ പേരുകേട്ട രാജാവായ മഹാറാണാ പ്രതാപിന്‍റെ ജന്മദിവസമാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. 1576ൽ ഇദ്ദേഹം അക്ബറിനെതിരെ യുദ്ധം നയിച്ചിരുന്നു. 2016ൽ അക്ബർ റോഡിന്‍റെ പേര് മഹാറാണാ പ്രതാപ് റോഡ് എന്നാക്കി മാറ്റണമെന്ന് ന്യൂ ഡൽഹി മുനിസിപ്പൽ കോർപറേഷനോട് താൻ ആവശ്യപ്പെട്ടതായി ബി.ജെ.പി നേതാവ് അവകാശപ്പെട്ടു. കേന്ദ്ര മന്ത്രിയായ വി.കെ. സിങ്ങും ഒരിക്കൽ ഈ റോഡിന്‍റെ പേര് മാറ്റണമെന്ന് അന്നത്തെ നഗരവികസ മന്ത്രിയായിരുന്ന വെങ്കയ്യനായിഡുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങളിലല്ല, വികസന പ്രവർത്തനങ്ങളിലാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നത് എന്നായിരുന്നു അന്ന് അദ്ദേഹം നൽകിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.