മണ്ഡല പുനർ നിർണയ കമീഷൻ ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിച്ചു- ഫാറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ മണ്ഡല പുനർ നിർണയ കമീഷൻ ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിച്ചതായി ഗുപ്കർ സഖ്യം അധ്യക്ഷനും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. കമീഷന്റെ നിർദേശങ്ങൾ ജമ്മു -കശ്മീരിൽ അന്യവത്കരണം വർധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 370ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യധാര പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കർ സഖ്യത്തിന്റെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡല പുനർനിർണയ കമീഷൻ നൽകിയ ശിപാർശകൾ പക്ഷപാതപരമാണ്. ഇതിലൂടെ തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും സംസ്ഥാനത്തിന്റെ ഗതി മാറ്റാമെന്നും ബി.ജെ.പി കരുതുന്നു. സീറ്റുകൾ വർധിപ്പിക്കാനുള്ള നിർദേശം ബി.ജെ.പിക്ക് നേട്ടം കൊയ്യാനാണ്. തെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ് മത്സരിക്കും. സഖ്യം സംയുക്തമായി തെരഞ്ഞെടുപ്പിനെ നേരിടുമോ എന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.