കമ്പാർട്ട്മെൻറ് പ്രസവമുറിയായി; യെല്ലവ്വക്കിത് ട്രെയിനിലെ രണ്ടാം പ്രസവം
text_fieldsബംഗളൂരു: ട്രെയിൻയാത്രക്കിടെ പ്രസവവേദന വന്ന യുവതിക്ക് ജനറൽ കമ്പാർട്ട്മെൻറ് പ്രസവ മുറിയായി. കർണാടകയിലെ ബെളഗാവി ജില്ലയിലാണ് സംഭവം. കോലാപൂർ സ്വദേശിനിയായ യെല്ലവ്വ മയൂർ ഗെയ്ക്വാദ് എന്ന 23 കാരിയാണ് ഒാടുന്ന ട്രെയിനിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് ട്രെയിൻ നിർത്തി ജീവനക്കാരും യാത്രക്കാരായ സ്ത്രീകളും ആവശ്യമായ സൗകര്യങ്ങൾ കമ്പാർട്ട്മെൻറിലൊരുക്കി.
എന്നാൽ, തെൻറ മൂന്നു പ്രസവത്തിലെ രണ്ടും ട്രെയിനിൽത്തന്നെ സംഭവിച്ചതിെൻറ അമ്പരപ്പിലാണ് ഇവരും ബന്ധുക്കളും. ഒരു വർഷംമുമ്പ് കർണാടക- മഹാരാഷ്ട്ര അതിർത്തിയിലെ ഹതകനഗലെ റെയിൽവേ സ്റ്റേഷന് സമീപം ഒാടുന്ന ട്രെയിനിൽ യെല്ലവ്വ ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയാണ് ഭർത്താവ്. പ്രസവത്തിനായി റായ്ബാഗിൽനിന്ന് ഷാഹുപാർക്കിലെ വീട്ടിലേക്ക് ബന്ധുവിനൊപ്പം പോവുകയായിരുന്നു യെല്ലവ്വ. തിരുപ്പതി- കോലാപൂർ മുംബൈ സി.എസ്.ടി ഹരിപ്രിയ എക്സ്പ്രസിലായിരുന്നു യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.