Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇതാ പി.പി.ഇ കിറ്റുകൾ;...

‘ഇതാ പി.പി.ഇ കിറ്റുകൾ; ഇനി നിങ്ങളുടെ ഊഴം’ കെജ്​രിവാളിനോട്​ ഗംഭീർ

text_fields
bookmark_border
‘ഇതാ പി.പി.ഇ കിറ്റുകൾ; ഇനി നിങ്ങളുടെ ഊഴം’ കെജ്​രിവാളിനോട്​ ഗംഭീർ
cancel

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളും തമ്മിലുള്ള സോഷ്യൽ മീഡിയ പോരാട്ടം മുറുകുന്നു. കോവിഡ്​ ധനസഹായവും പ്രതിരോധ പ്രവർത്തനങ്ങളും സം ബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളാണ്​ ട്വിറ്ററിൽ ചൂടേറിയ ചർച്ചക്ക്​ വഴിയൊരുക്കുന്നത്​.

ഡൽഹിക്ക്​ നൽകുന ്ന 1000 പി.പി.ഇ (പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മ​​െൻറ്​) കിറ്റുകളുടെ ഫോ​ട്ടോസഹിതമുള്ള ഗംഭീറി​​​െൻറ ട്വീറ്റാണ്​ പുതിയ വിഷയം. "ഞാൻ ​നൽകിയ വാഗ്​ദാനം നിറവേറ്റി. എൽ.എൻ.ജെ.പി ആശുപത്രിക്ക്​ ഇതാ 1000 പി.പി.ഇ കിറ്റുകൾ. കെജ്​രിവാൾ, ഇനി നിങ ്ങൾ ഡൽഹിക്ക്​ നൽകി വാഗ്ദാനം പാലിക്കേണ്ട സമയമാണ്​. ഇനിയും ഉപകരണങ്ങൾ ആവശ്യമുണ്ടെങ്കിൽ എത്തിക്കേണ്ട സ്ഥലവും വി ശദാംശങ്ങളും അറിയിക്കൂ.. " എന്നായിരുന്നു അദ്ദേഹത്തി​​​െൻറ ട്വീറ്റ്​.

നേരത്തെ ഡൽഹി സർക്കാർ ഫണ്ട്​ അപര്യാപ്​തത ചൂണ്ടിക്കാണിച്ചപ്പോൾ ഗംഭീർ രണ്ടുവണകളിലായി എം.പി ഫണ്ടിൽനിന്ന്​ ഒരു കോടി രൂപ കൈമാറിയിരുന്നു. ഇതുസംബന്ധിച്ച്​​ ട്വീറ്റും ഇട്ടിരുന്നു. "ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പണം ആവശ്യമാണെന്ന് പറയുന്നു. നേരത്തെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഞാന്‍ അനുവദിച്ച 50 ലക്ഷം രൂപ വാങ്ങാന്‍ അവരുടെ ഈഗോ ആനുവദിച്ചില്ല. പക്ഷേ വീണ്ടുമൊരു 50 ലക്ഷം കൂടി അനുവദിക്കുന്നു. നിരപരാധികളായ മനുഷ്യര്‍ സഹിക്കേണ്ടതില്ലല്ലോ. ഈ ഒരു കോടി രൂപകൊണ്ട് മാസ്‌കുകളും വ്യക്തിസുരക്ഷ ഉപകരണങ്ങളും വാങ്ങാം. ഡല്‍ഹിക്ക് അവര്‍ പ്രാധാന്യം നല്‍കുമെന്നാണ് പ്രതീക്ഷ." - എന്നായിരുന്നു ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്​.

ഇതിന്​ മറുപടിയായി "നന്ദി ഗൗതം ജി, നിങ്ങളുടെ സഹായത്തിന്. പണമല്ല പ്രശ്‌നം, വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയാണ്. എവിടെ നിന്നെങ്കിലും അവ ഉടനടി എത്തിക്കാന്‍ സാധിച്ചാല്‍ ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും. ഡല്‍ഹി സര്‍ക്കാര്‍ അത് വാങ്ങും" എന്നായിരുന്നു കെജ്​രിവാളി​​​െൻറ ട്വീറ്റ്​.

ഇതിനുള്ള മറുകുറിപ്പുമായി ഗംഭീറും രംഗത്തെത്തി. "അരവിന്ദ് ജി, ആദ്യം നിങ്ങളുടെ ഉപമുഖ്യമന്ത്രി പറഞ്ഞു ഫണ്ട്​ കുറവാണെന്ന്​. പിന്നീട്​ നിങ്ങളത്​ തിരുത്തി. സുരക്ഷാ കിറ്റുകൾ ഇല്ലെന്നാണ്​ പറഞ്ഞത്​. എന്തായാലും 1000 പി.പി.ഇ കിറ്റുകൾ ഞാൻ വാങ്ങിയിട്ടുണ്ട്​. അവ എവിടെ എത്തിക്കണമെന്ന് ദയവായി എന്നെ അറിയിക്കുക. സംസാരത്തിനുള്ള സമയം കഴിഞ്ഞു. പ്രവൃത്തിയാണ്​ ആവശ്യം. നിങ്ങളുടെ പ്രതികരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു” എന്നായിരുന്നു മറുപടി. തുടർന്നാണ്​ കിറ്റുകൾ എൽ.എൻ.ജെ.പി ആശുപത്രിക്ക് കൈമാറിയ വിവരം എം.പി ട്വീറ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapArvind Kejriwalgautam gambhirBJPBJPcovid 19
News Summary - "Delivered As Promised, Your Turn Now": Gautam Gambhir To Arvind Kejriwal
Next Story