Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delta Plus variant claims five lives in Maharashtra cases rise to 66
cancel
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ ഡെൽറ്റ...

മഹാരാഷ്​ട്രയിൽ ഡെൽറ്റ പ്ലസ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം അഞ്ചായി; ഇതുവരെ സ്​ഥിരീകരിച്ചത്​ 66 കേസുകൾ

text_fields
bookmark_border

മുംബൈ: മഹാരാഷ്​ട്രയിൽ കൊറോണ വൈറസി​െൻറ വകഭേദമായ ഡെൽറ്റ പ്ലസ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം അഞ്ചായി. രത്​നഗിരിയിലാണ്​ രണ്ടുമരണം, മുംബൈ, ബീഡ്​, റായ്​ഗഡ്​ എന്നിവിടങ്ങളിൽ ഒരു മരണം വീതവും സ്​ഥിരീകരിച്ചു.

65 വയസിന്​ മുകളിലുള്ള മറ്റ്​ അസുഖബാധിതരാണ്​ മരിച്ചവർ. മരിച്ചവരിൽ രണ്ടുപേർ വാക്​സി​െൻറ ഒര​ു ഡോസും രണ്ടുപേർ രണ്ടു ഡോസും സ്വീകരിച്ചിരുന്നു. ഒരാൾ വാക്​സിൻ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

മഹാരാഷ്​ട്രയിൽ 66​ പേർക്കാണ്​ ഇതുവരെ ഡെൽറ്റ പ്ലസ്​ വകഭേദം സ്​ഥിരീകരിച്ചത്​. വെള്ളിയാഴ്​ച ഒരു കേസ്​ റിപ്പോർട്ട്​ ചെയ്യുകയും ഒരാൾ രോഗമുക്തി ​നേടുകയും ചെയ്​തിരുന്നു.

ആഗസ്​റ്റ്​ എട്ടുവരെ 45 ഡെൽറ്റ പ്ലസ്​ കേസുകളാണ്​ ഇവിടെ സ്​ഥിരീകരിച്ചിരുന്നത്​. രോഗം സ്​ഥിരീകരിച്ചവരിൽ 32 പേർ പുരുഷൻമാരാണ്​. ബാക്കി സ്​ത്രീകളും. ഇതിൽ ഏഴുപേർ 18 വയസിൽ താഴെയുള്ളവരാണ്​.

മുംബൈ, പുണെ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ്​ പുതിയ ഡെൽറ്റ പ്ലസ്​ കേസുകൾ സ്​ഥിരീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraDelta plus variant
News Summary - Delta Plus variant claims five lives in Maharashtra cases rise to 66
Next Story