അയോധ്യയിൽ മദ്യ-മാംസ വിൽപന നിരോധിക്കണമെന്ന് ആവശ്യം
text_fieldsഅയോധ്യ(യു.പി): ഫൈസാബാദ് ജില്ലയുടെ പേര് ഉത്തർപ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ എന്നാക്കി മാറ്റിയതോടെ ജില്ലയിൽ മദ്യവും മാംസവും നിരോധിക്കണമെന്ന ആവശ്യവും ഉയരുന്നു. അയോധ്യ ഒരു പുണ്യ സ്ഥലമാണെന്നും മദ്യവും മാംസവും ഇൗ ജില്ലയിൽ വിൽപന നടത്തരുതെന്നും ആചാര്യ സത്യേന്ദ്ര അഭിപ്രായപ്പെട്ടു.
ഇപ്പോൾ ഫൈസാബാദ് അേയാധ്യയായി മാറിയിരിക്കുകയാണ്. മദ്യ-മാംസ നിരോധനം അശുദ്ധിയും മാലിന്യവും ഇല്ലാതാക്കി ശുദ്ധമാക്കുമെന്നും ജനങ്ങളെ ആരോഗ്യകരമായ ജീവിത രീതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ ഹനുമാൻ ഗഡി ക്ഷേത്രത്തിലെ ധർമദാസ് പുഷ്കർ ഉൾെപ്പടെയുള്ള പുരോഹിതരും ഇൗ ആവശ്യത്തെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്.
രാജ്യത്താകമാനം മാംസ വിൽപന നിരോധിക്കണമെന്നാണ് ധർമദാസ് പുഷ്കർ ആവശ്യപ്പെട്ടത്. അതേസമയം, മദ്യ-മാംസ വിൽപനക്ക് സമ്മിശ്ര പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.