ആവശ്യങ്ങൾ അംഗീകരിച്ചു; ഡൽഹിയിലേക്ക് പുറപ്പെട്ട യു.പി കർഷകരുടെ സമരം അവസാനിപ്പിച്ചു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയ്ഡയിലും ഗ്രേറ്റർ നോയ്ഡയിലും വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത കൃഷിഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് ആരംഭിച്ച കർഷക സമരം അവസാനിപ്പിച്ചു.
ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ബുദ്ദം നഗർ ജില്ലയിലെ കർഷകർ നടത്തിയ പാർലമെന്റ് മാർച്ച് ഡൽഹി അതിർത്തിയിൽ എത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഇടപെട്ട് ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കർഷകർ പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചതിനെ തുടർന്ന് യു.പി സർക്കാർ നോയ്ഡയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കർഷക നേതാക്കളെ കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തു.
നിരവധി സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് റോഡുകൾ അടച്ചു. ഇതെല്ലാം മറികടന്ന് നൂറുകണക്കിന് കർഷകരാണ് യമുന എക്സ്പ്രസ് വേ വഴി ഡൽഹി അതിർത്തിയിലെത്തിയത്. ഇതോടെ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തുകയായിരുന്നു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി ആസ്ഥാനത്ത് കർഷകരും ഭൂരഹിതരും 120 ദിവസം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.