ജനാധിപത്യത്തെ കൊന്നൊടുക്കുന്നു; പ്രശ്നങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ല -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: 12 രാജ്യസഭ എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പാർലമെൻറിലെ ഗാന്ധി പ്രതിമക്കു മുന്നിൽനിന്ന് വിജയ് ചൗക്കിലേക്ക് പ്രതിപക്ഷ എം.പിമാർ പ്രതിഷേധ മാർച്ച് നടത്തി. നേരത്തെ, ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ എം.പിമാർ സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ എം.പിമാർ മാർച്ച് നടത്തിയത്.
പാർലമെൻറിൽ വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്നും അത് കേവലം മ്യൂസിയവും കെട്ടിടവും മാത്രമായി മാറിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ''പ്രതിപക്ഷം പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അടിച്ചമർത്തുകയാണ്. പ്രശ്‌നങ്ങൾ ഉന്നയിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. ഇത് ജനാധിപത്യത്തിന്‍റെ കൊലപാതകമാണ്. സർക്കാറിനെതിരെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അതിന് ഞങ്ങളെ അനുവദിക്കുന്നില്ല'' -രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരത്തിലല്ല പാർലമെൻറ് പ്രവർത്തിപ്പിക്കേണ്ടത്. പ്രധാനമന്ത്രി സഭയിൽ വരുന്നില്ല. ഒരു വിഷയം ഉന്നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുമ്പോഴെല്ലാം അതിൽ നിന്ന് ഞങ്ങളെ തടയുന്നു. ഇത്തരത്തിൽ ജനാധിപത്യത്തെ കൊല്ലുന്നത് നിർഭാഗ്യകരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.