ജനാധിപത്യം തീവ്ര പരിചരണ വിഭാഗത്തിൽ - കമൽഹാസൻ
text_fieldsചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥിക്ക് പിന്തുണയുമായി നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽഹാസൻ. യുവജനങ്ങളുടെ ചോദ്യങ്ങൾ അടിച്ചമർത്തുന്നുവെങ്കിൽ ജനാധിപത്യം അപകടത്തിലാണെന്ന് കമൽഹാസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവജനത രാഷ്ട്രീയ ബോധമുള്ളവരാണ്. അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. അവരുടെ ചോദ്യങ്ങൾ അടിച്ചമർത്തപ്പെടുകയാണെങ്കിൽ ജനാധിപത്യം അപകടത്തിലാണ്. ഇപ്പോഴും ഒരു വിദ്യാർഥിയെന്ന നിലയിൽ അവർക്കായി ശബ്ദമുയർത്തിക്കൊണ്ടിരിക്കും -കമൽ ഹാസൻ പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം സംസ്ഥാനങ്ങളുടെ അതിർത്തിക്കപ്പുറവും രാഷ്ട്രീയത്തിനും പാർട്ടികൾക്കും അതീതമായും ഉയരണം. ഇത് ദേശീയ വിഷയമാണെന്നും കമൽ പറഞ്ഞു.
പോരാട്ടം എങ്ങനെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ശശിയായ ദിശയിൽ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് താരം മറുപടി നൽകി. തെൻറ പാർട്ടിയായ മക്കൾ നീതി മയ്യം സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മത അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തിെൻറ മതനിരപേക്ഷതയെ അതു ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മക്കൾ നീതി മയ്യം സുപ്രീംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ കമൽഹാസേൻറത് ഉൾപ്പെടെ 17 ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.