ജനാധിപത്യം അപകടത്തിലെന്ന ബാനറുമായി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി ഭവൻ മാർച്ച്, എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കി
text_fieldsന്യൂഡൽഹി: ജനാധിപത്യം അപകടത്തിലാണ് എന്ന ബാനറുമായി വിജയ് ചൗക്കിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു നടത്തിയ മാർച്ചിൽ പങ്കെടുത്ത എല്ലാ എം.പിമാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ തടയാൻ ശക്തമായ സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്. 2019 ലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം ജയിൽ ശിക്ഷ വിധിച്ചതിലും അദാനി ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്ററി അന്വേഷണം ആവശ്യപ്പെട്ടുമാണ് മാർച്ച്. ഈ വിഷയങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശ്രദ്ധയിൽ പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യം.
എന്നാൽ നിരോധനാജ്ഞ ലംഘിച്ചുള്ള മാർച്ച് തടയാൻ വൻ പൊലീസ് സന്നാഹത്തെയാണ് വിജയ് ചൗക്കിൽ വിന്യസിച്ചത്. നിരോധനാജ്ഞ ലംഘിച്ച പ്രതിഷേധിച്ച എല്ലാ എം.പിമാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എം.പിമാരെ അറസ്ററ് ചെയ്ത് ബസിൽ കയറ്റി സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മാർച്ചിന് പ്രതിപക്ഷാംഗങ്ങൾക്ക് അനുമതിയില്ലായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.