രാജ്യത്ത് ജനാധിപത്യ അടിയന്തരാവസ്ഥയെന്ന് ടി.എം കൃഷ്ണ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ ജനാധിപത്യ അടിയന്തരാവസ്ഥയാണെന്ന് ഗായകൻ ടി.എം. കൃഷ്ണ. സർക്കാറിൻെറ വക്താക്കളായി പല ടെലിവിഷൻ ചാനലുകളും മാറി. സത്യത്തിൽ നിന്ന് ഏറെ അകലെയാണെങ്കിലും ജനങ്ങൾ അറിയണമെന്ന് സർക്കാർ ആഗ്രഹിക്കുന്ന വാർത്തകൾ മാത്രമാണ് അവർ ജനങ്ങളിലേക്കെത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ദി ക്വിൻറിന്’ നൽകിയ അഭിമുഖത്തിലാണ് ടി.എം. കൃഷ്ണ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
മാധ്യമങ്ങളെ അടിച്ചമർത്തുകയും മാധ്യമ സ്വാതന്ത്ര്യത്തിന് മുകളിൽ നിയന്ത്രണങ്ങളേർപ്പെടുത്തുകയും ചെയ്യുന്നത് കശ്മീർ ജനതയുടെ ശബ്ദം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ എത്തരുതെന്ന ഉദ്ദേശത്തോടെയാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ള ശബ്ദം കശ്മീരിലും എത്തരുതെന്നുമാണ് ഉദ്ദേശം.
ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കശ്മീർ ജനതയെ കൈകാര്യം ചെയ്ത രീതി രാജ്യത്തിനും വരാനിരിക്കുന്ന സർക്കാറുകൾക്കും അപകടകരമായ കീഴ്വഴക്കമാണ് സൃഷ്ടിച്ചത്. ജനങ്ങൾ ഇതിെനതിരെ രംഗത്ത് വരണമെന്നും കശ്മീർ ജനതക്ക് പിന്തുണ നൽകണമെന്നും ടി.എം. കൃഷ്ണ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.