Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി ധ്വംസനം:...

ബാബരി ധ്വംസനം: മതേതരത്തതിന് നേരെയുണ്ടായ വലിയ ആക്രമണം -യെച്ചുരി 

text_fields
bookmark_border
yechury
cancel

ന്യൂഡൽഹി: രാജ്യത്തിന്‍റെ മതനിരപേക്ഷതക്ക് നേരെയുണ്ടായ വലിയ ആക്രമണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി.  സംഭവത്തിന് കാൽ നുറ്റാണ്ട് പൂർത്തിയാകുമ്പോൾ ഈ ആക്രമണം ഇന്ത്യൻ ചരിത്രത്തിൽ കറുത്ത പൊട്ടായി അവശേഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

മതേതര ഭരണഘടന തകർത്ത ദിവസം കൂടിയാണിത്. ഡിസംബർ 6 കറുത്തദിനമായി ആചരിക്കുമ്പോൾ തന്നെ ഭാവിയിൽ ഇത്തരം പ്രവർത്തികളില്ലാതിരിക്കാൻ നാം ജാഗ്രത പുലർത്തണമെന്നും യെച്ചൂരി വ്യക്തമാക്കി. 

സി.പി.എം ഉൾപ്പടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഡിസംബർ 6 കറുത്ത ദിനമായി ആചരിക്കുകയാണ്. ആദ്യമായാണ് ഇടതുപക്ഷ സംഘടനകൾ ഈ ദിനം കറുത്തദിനമായി ആചരിക്കുന്നത്. 

കാ​ൽ നൂ​റ്റാ​ണ്ട് പിന്നിടുമ്പോഴും കേസിൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​വു​ക​യോ ആ​രെ​യും ശി​ക്ഷി​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ല. പ​ള്ളി നി​ല​നി​ന്ന ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശ ത​ർ​ക്ക​വും നി​യ​മ​യു​ദ്ധ​മാ​യി തു​ട​രു​ന്നു. ബാ​ബ​രി വാ​ർ​ഷി​ക ത​ലേ​ന്ന്​ സു​പ്രീം​കോ​ട​തി പ​രി​ഗ​ണ​ന​ക്കെ​ടു​ത്ത ഉ​ട​മാ​വ​കാ​ശ കേ​സി​​​​​െൻറ അ​ന്തി​മ​വാ​ദ​മം ഫെ​ബ്രു​വ​രി എ​ട്ടി​ലേ​ക്ക്​ മാ​റ്റി​വെ​ച്ചു. 

1992 ഡിസംബർ ആറിനാണ് പ​തി​നാ​യി​ര​ക്ക​ണ​ക്കാ​യ ക​ർ​സേ​വ​ക​ർ മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​യോ​ധ്യ​യി​ലെ ബാ​ബ​രി മ​സ്​​ജി​ദ്​ ഇ​ടി​ച്ചു​ത​ക​ർ​ത്ത​ത്. തു​ട​ർ​ന്നുണ്ടായ​ വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളി​ൽ മൂ​വാ​യി​ര​ത്തോ​ളം പേ​രാണ് കൊ​ല്ല​പ്പെ​ട്ട​ത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechuryayodhyababri masjiddemolitionmalayalam newscommunal riotsBabri demolition anniversaryKarsevak
News Summary - Demolition of Babri Masjid an assault on democracy Yechury-India News
Next Story