വീടുകൾ പൊളിക്കുന്നത് ഫാഷനായി മാറി; അനധികൃതമായി കെട്ടിടം പൊളിച്ചതിന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മധ്യപ്രദേശ് കോടതി
text_fieldsഭോപാൽ: നടപടിക്രമങ്ങൾ പാലിക്കാതെ അനധികൃതമായി വീടുകൾ പൊളിച്ചുകളഞ്ഞതിന് ഉജ്ജൈൻ മുനിസിപ്പൽ കോർപറേഷൻ പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മധ്യപ്രദേശ് ഹൈകോടതി. വീടുകൾ പൊളിച്ചുകളഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.
ഒരു നടപടിക്രമവുമില്ലാതെ വീടുകൾ പൊളിക്കുന്നത് ഫാഷനായി മാറിയെന്ന് ജസ്റ്റിസ് വിവേക് റുഷ്യ നിരീക്ഷിച്ചു. ഈ കേസിലും ഹരജിക്കാരുടെ കുടുംബാംഗങ്ങളിൽ ഒരാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും പൊളിക്കൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതായി തോന്നുന്നു. പൊളിക്കൽ അവസാന ആശ്രയമാണ്. എന്നാൽ അത് ചെയ്യേണ്ടത് ഉടമക്ക് പരിഹാരത്തിന് അവസരം നൽകിക്കൊണ്ടായിരിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു.
രാധ ലാംഗ്രിയാണ് തന്റെ വീടുകൾ നിയമവിരുദ്ധമായ തകർത്തതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷൻ അധികൃതർക്കെതിരെ ഹൈകോടതിയിൽ പരാതി നൽകിയത്. ചട്ടം ലംഘിച്ചാണ് കെട്ടിടം നിർമിച്ചതെന്നായിരുന്നു കോർപറേഷൻ അധികൃതരുടെ വാദം. നിർമാണാനുമതി മുൻകൂർ വാങ്ങിയിട്ടില്ലാത്തതിനാൽ പൊളിച്ച വീടുകൾ പൊളിച്ചത്. കൂടാതെ, നോട്ടീസ് പതിച്ചെങ്കിലും രണ്ട് മാസമായിട്ടും മറുപടി ലഭിച്ചില്ലെന്നും അഭിഭാഷകൻ വാദിച്ചു. ഡിസംബർ 13 ന് ഒരു വീട് ഭാഗികമായി പൊളിച്ചത്. രണ്ടാമത്തെ വീട് ഹരജിക്കാരന്റെ ഉടമസ്ഥതയിലുള്ളതല്ല. ഇത് പൊളിക്കാൻ പോവുകയാണെന്ന് കാണിച്ച് തുടരെ തുടരെ നോട്ടീസുകൾ നൽകി. എന്നാൽ അതിനൊന്നും മറുപടിയുണ്ടായില്ല. തുടർന്നാണ് കെട്ടിടം ഭാഗികമായി പൊളിച്ചുനീക്കിയതെന്നും അഭിഭാഷകൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.