നോട്ട് പിൻവലിക്കൽ: 35 ശതമാനം പേർക്ക് തൊഴിൽ നഷ്ടമായി
text_fieldsചെന്നൈ: നോട്ട് പിൻവലിക്കൽ നടപടിയെ തുടർന്ന് ചെറുകിട വ്യവസായ സംരംഭങ്ങളിലെ 35 ശതമാനം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. വ്യവസായ മേഖലയിൽ നിന്നുള്ള വരുമാനത്തിൽ 50 ശതമാനത്തിെൻറ കുറവ് വന്നതായും ആൾ ഇന്ത്യ മാനിഫാക്ച്യുഴേസ് ഒാർഗനൈസേഷൻ(എ.െഎ.എം.ഒ) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
2017 മാർച്ച് എത്തുന്നതോടെ ചെറുകിട വ്യവസായ മേഖലയിൽ തൊഴിൽ നഷ്ടമായവരുടെ എണ്ണം 60 ശതമാനവും വരുമാന നഷ്ടം 55 ശതമാനവുമാകും.
കയറ്റുമതി ഉൾപ്പെടെയുള്ള വ്യാപാരം നടത്തിവരുന്ന ചെറുകിട– വൻകിട വ്യവസായ മേഖലയിൽ 30 ശതമാനം തൊഴിൽ നഷ്ടപ്പെടുകയും 40 ശതമാനം സാമ്പത്തിക നഷ്ടവുമുണ്ടായി. മാർച്ച് എത്തുന്നതോടെ ഇതിൽ അഞ്ചു ശതമാനത്തിെൻറ വർധനവ് ഉണ്ടാകും.
ഉൽപാദന മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ 20 ശതമാനത്തിെൻറ നഷ്ടമാണുള്ളത്. വരുമാന നഷ്ടം 15 ശതമാനത്തിലേറെ വർധിക്കാനിടയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നോട്ട് രഹിത ഇടപാടുകൾ, പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ, പണമിടപാടുകളുടെ കുറവ്, രൂപയുടെ മൂല്യ തകർച്ച, ധനസമാഹരണത്തിനുള്ള മാർഗങ്ങൾ കുറഞ്ഞത്, റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ച, ജി.എസ്.ടിയിലെ അനിശ്ചിതാവസ്ഥ എന്നീ ഘടകങ്ങളാണ് വരുമാന തകർച്ചയിലേക്കും തൊഴിൽ നഷ്ടത്തിലേക്കും വ്യാപാര –വ്യവസായ മേഖലകളെ കൊണ്ടെത്തിച്ചതെന്ന് പഠനത്തിലൂടെ വ്യക്തമാകുന്നു.
പണം പിൻവലിക്കൽ വ്യാപാര– വ്യവസായ മേഖലകളിൽ ഏൽപ്പിച്ച ആഘാതത്തെ കുറിച്ച് മൂന്നാമത്തെ പഠന റിപ്പോർട്ടാണ് എ.െഎ.എം.ഒ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.