നോട്ട് പിൻവലിക്കൽ 70 വർഷത്തിനിടയിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് അരുൺ ഷൂരി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ നോട്ട് പിൻവലിക്കൽ തീരുമാനം 70 വർഷത്തിനിടയിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് മുൻകേന്ദ്ര മന്ത്രി അരുൺ ഷൂരി. റിസർവ് ബാങ്ക് ഗവർണർ ധനവകുപ്പിന് കീഴിലെ സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്നും ഷൂരി കുറ്റപ്പെടുത്തി. വിദഗ്ധരോട് കൂടിയാലോചനകൾ നടത്താതെ എകപക്ഷീയമായി സർക്കാർ എടുത്ത തീരുമാനമാണിതെന്നും ഷൂരി പറഞ്ഞു. വാജ്പേയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിൽ മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട് ഷൂരി.
പരോക്ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഷൂരി വിമർശിച്ചു. നോട്ട് പിൻവലിക്കൽ ഒരാളുടെ മാത്രം ബുദ്ധിയിലുദിച്ച ആശയമാണെന്നാണ് ഷൂരിയുടെ അഭിപ്രായം. ആ തീരുമാനത്തെ എതിർക്കാൻ ആരുമുണ്ടായില്ല. മോദിയിൽ അധികാരം കേന്ദ്രീകരിക്കുന്നതിനുള്ള ചോദ്യത്തിന് ദുർബലനായ പ്രധാനമന്ത്രിയല്ല നമുക്കുള്ളതെന്ന മറുപടിയാണ് ഷൂരി നൽകിയത്.
നവംബർ 8ന് സർക്കാർ പ്രഖ്യാപിച്ച നോട്ട് പിൻവലിക്കൽ തീരുമാനത്തെ തുടർന്ന് സാമ്പത്തിക വിദഗ്ധർ നിർണായകമായ ചോദ്യങ്ങളുയർത്തിയിരുന്നു. 1991ലെ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് ശേഷം രാജ്യത്ത് ഉണ്ടായിട്ടുള്ള വലിയ പരിഷ്കരണങ്ങളിലൊന്നായിരുന്നു ഇതെന്നായിരുന്നു ഒരു അഭിപ്രായം. എന്നാൽ ഇത് രാജ്യത്തിന് ഗുണകരമാവുമെന്നായിരുന്നു സർക്കാർ നിലപാട്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുന്നതാണ് നോട്ടു പിൻവലിക്കൽ നടപടിയെന്നായിരുന്നു പ്രതിപക്ഷത്തിെൻറ മുഖ്യ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.