ഫെഡറല്‍ സംവിധാനം ബി.ജെ.പി തകർക്കുന്നു –െയച്ചൂരി
text_fieldsന്യൂഡൽഹി: സി.ബി.െഎ, തെരെഞ്ഞടുപ്പ് കമീഷൻ തുടങ്ങിയ സ്വതന്ത്ര ഏജൻസിളെ ദുരുപയോഗം ചെയ്ത് രാജ്യത്തിെൻറ െഫഡറൽ സംവിധാനം ബി.ജെ.പി തകർക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി. തമിഴ് ചിത്രം ‘മെർസലു’ മായി ബന്ധപ്പെട്ട് ബി.െജ.പിയെ വിമർശിച്ചപ്പോഴേക്കും തമിഴ്നടൻ വിശാലിെൻറ ബിസിനസ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത് ഇതിെൻറ ഭാഗമാണെന്നും പാർട്ടി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സി.ബി.െഎ പ്രത്യേക ഡയറക്ടറായി സ്വന്തക്കാരെനയാണ് കഴിഞ്ഞ ദിവസം നിയമിച്ചത്. ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമീഷൻ, ഗുജറാത്തിലെ തീയതി പ്രഖ്യാപിക്കുന്നില്ല. എന്നാൽ, ഹിമാചലിലെ ഫലം വരുംമുമ്പ് ഗുജറാത്തിലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് പറയുന്ന കമീഷൻ ഒരുമിച്ച് തീയതി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്.
അമിതാധികാരസ്വഭാവം പ്രകടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഹീനമായ രീതിയിൽ ഭരണഘടനസ്ഥാപനങ്ങളെ ഉപയോഗിക്കുകയാണ്. ഭരണഘടനയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ റിപ്പബ്ലിക് എന്ന സംവിധാനത്തില്‍നിന്നുള്ള അകന്നുപോകലാണ് ഇതിൻറ ഫലം. ഭരണഘടനമൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഈ കടന്നാക്രമണത്തെ ചെറുക്കാന്‍, ബി.ജെ.പിയിതര മുഖ്യമന്ത്രിമാർ രംഗത്തുവരണമെന്ന് യെച്ചൂരി അഭ്യര്‍ഥിച്ചു.
ക്രമസമാധാനത്തിലും കേസ് അന്വേഷണത്തിലും നീതി നിര്‍വഹണത്തിലും കേരളം രാജ്യത്തുതന്നെ മുന്നിലാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പേരില്‍ കേരളത്തിലെ കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കേണ്ട കാര്യമില്ല. കേരളത്തില്‍ കൊലപാതകങ്ങളുടെ നിരക്ക് 0.9 മാത്രമാണ്. ഉത്തര്‍പ്രദേശില്‍ ഇത് 2.2 ആണ്. കേരളത്തില്‍ വിചാരണ നടക്കുന്ന കേസുകളില്‍ 64.7 ശതമാനത്തിലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാംസ്ഥാനത്താെണന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.