നോട്ട് പിൻവലിക്കൽ: ജനങ്ങൾക്ക് നേരെയുള്ള ബോംബ്– രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ നോട്ട് പിൻവലിക്കൽ തീരുമാനം അഴിമതിക്കെതിരെ അല്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് മാറ്റം രാജ്യത്തെ പാവങ്ങൾക്കു വേണ്ടിയല്ല, പാവപ്പെട്ടവർക്ക് എതിരെയുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവരുടെ രോദനത്തിനു മുന്നിൽ ബധിരനാവുകയാണ്. ജനങ്ങൾക്കു നേരെയുള്ള ബോംബേറാണ്നടപടിയെന്നും മോദി ജനതയെ കബളിപ്പിച്ചുകൊണ്ടിരിക്കയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ജൗൻപുർ ജില്ലയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പാവങ്ങളുടെ പണമാണ് സമ്പന്നരുടെ കൈകളിലുള്ളത്. ഏറ്റവും കൂടുതൽ കള്ളപ്പണമുള്ള റിയൽ എസ്റ്റേറ്റ് വ്യവസായ ഉടമയെ മോദിക്ക് നേരിട്ട് അറിയാമെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. നോട്ട് പിൻവലിക്കൽ 90 ശതമാനം ജനതയെ വലക്കുകയും ദിനംപ്രതി കർഷകരുെട ആത്ഹത്യക്ക് വഴിവെക്കുകയും ചെയ്തു.
ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞിരുന്നു. എന്നാൽ ആർക്കാണ് തുക ലഭിച്ചിട്ടുള്ളത്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടന്നിട്ടില്ല. കാരണം സ്വിസ് ബാങ്കിൽ നിക്ഷേപമുള്ള കള്ളപ്പണക്കാരുടെ ലിസ്റ്റ് മോദിയുടെ കൈയിലാണുള്ളത്. അത് അദ്ദേഹം വെളിപ്പെടുത്തില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.