നോട്ട് നിരോധം: ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ചതായി ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയ്റ്റിലയുടെ പ്രതികരണം. നോട്ട് നിരോധത്തെ എതിർക്കുന്ന പ്രതിപക്ഷ സംഘടനകളെയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയെയും ജെയ്റ്റ്ലി കടന്നാക്രമിച്ചു.
നോട്ട് നിരോധത്താൽ സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വു കൈവന്നു. കള്ളപ്പണത്തിനും സമ്പദ്വ്യവസ്ഥയുടെ ശത്രുക്കളെ നേരിടാനുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നോട്ട് നിരോധത്തിൽ ചെയ്തതെല്ലാം ഫലം കണ്ടു. പ്രധാനമന്ത്രിയായത് മുതൽ മോദി രാജ്യാന്തര തലത്തിൽ കള്ളപ്പണത്തിനെതിരായ പിന്തുണ നേടിയിരുന്നു. യു.എസ്, സ്വിറ്റ്സർലാൻഡ്, മൗറീഷ്യസ്, സൈപ്രസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി ഇക്കാര്യത്തിൽ കരാറുണ്ടാക്കി. 1000, 500 നോട്ടുകളുടെ പിൻവലിക്കലും പുതിയ നോട്ടുകൾ കൊണ്ടുവന്നതും സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
നൂതന സാങ്കേതികവിദ്യയെയും പരിഷ്കരണങ്ങളെയും തള്ളിപ്പറയുന്ന കോണ്‍ഗ്രസിന്റെ നിലപാട് ദുരന്തമാണെന്ന് ജെയ്റ്റ്ലി വിമർശിച്ചു. മോദി രാജ്യത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോള്‍ പാര്‍ലമെന്റ് തടസപ്പെടുത്തുന്നതിനെക്കുറിച്ചാണു രാഹുല്‍ ഗാന്ധി ചിന്തിക്കുന്നതെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.