നോട്ട് പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടിയന്തിര മന്ത്രിസഭായോഗം വിളിച്ചു
text_fieldsന്യൂഡൽഹി: 500 1000 രൂപ നോട്ട് പിൻവലിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു. രാത്രി എട്ടു മണിക്കാണ് മന്ത്രിസഭാ യോഗം. നോട്ട് അസാധുവാക്കിയ വിഷയത്തിൽ പാർലമെൻറിൽ പ്രധാനമന്ത്രി ശക്തമായ വിമർശം നേരിട്ടിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ എങ്ങനെ നേരിടണമെന്നു യോഗത്തിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ സഭയില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രി രാജ്യസഭയില്‍ തിരിച്ചെത്തിയിരുന്നില്ല. മോദി സഭയില്‍തിരിച്ചെത്തി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.