നോട്ട് അസാധു: 93 ശതമാനം ജനപിന്തുണയെന്ന് മോദി
text_fieldsന്യൂഡൽഹി: 500, 1000 രൂപാ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ച സർക്കാർ നടപടിയെ കുറിച്ച് നടത്തിയ അഭിപ്രായ സർവേയിൽ വൻ ജനപിന്തുണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 93 ശതമാനം പേരും കേന്ദ്ര സർക്കാരിനെ പിന്തുണച്ചതായി തന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രധാനമന്ത്രി അറിയിച്ചു. 'നരേന്ദ്ര മോദി' ആപ്പിലാണു 500, 10000 രൂപാ നോട്ടുകൾ അസാധുവാക്കിയത് ഉൾപ്പെടെയുള്ള കറൻസി പരിഷ്കരണ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ സർക്കാർ സംവിധാനമൊരുക്കിയത്.
ചൊവ്വാഴ്ച രാവിലെ മുതലാണ് സർവേ ആരംഭിച്ചത്. 15 മണിക്കൂറിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ സര്‍വ്വേയില്‍ പങ്കെടുത്തു. അഴിമതിക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന നടപടികൾക്ക് 92 ശതമാനം പേരും മുഴുവന്‍ മാര്‍ക്കും നല്‍കി.
സർവേയിൽ പങ്കെടുത്തവരിൽ വെറും രണ്ടു ശതമാനം ആളുകൾ മാത്രമാണ് നോട്ടുകൾ അസാധുവാക്കിയ നടപടി തെറ്റായെന്ന് അഭിപ്രായപ്പെട്ടതെന്നും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫലത്തിൽ പറയുന്നു. ഓരോ മിനിറ്റിലും 400 ആളുകൾ വീതമാണ് ആപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 24 ശതമാനം പേരും ഹിന്ദിയിലാണ് പ്രതികരണങ്ങൾ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.