നോട്ട് പിൻവലിക്കൽ ഇൗ വർഷത്തെ വലിയ അഴിമതി– പി.ചിദംബരം
text_fieldsന്യൂഡൽഹി: സർക്കാരിെൻറ നോട്ട് പിൻവലിക്കൽ തീരുമാനം ഇൗ വർഷത്തെ വലിയ അഴിമതികളിലൊന്നാെണന്ന് മുൻ ധനമന്ത്രി പി.ചിദംബരം . നോട്ട് പിൻവലിക്കലിെൻറ ലക്ഷ്യം സർക്കാർ മാറ്റികൊണ്ടിരിക്കുകയാണ്. ഇപ്പോൾ കള്ളപണം തടയുക എന്നതിൽ നിന്ന് മാറി പണരഹിത സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യമാണ് സർക്കാർ ഇപ്പോൾ മുന്നോട്ട് വെക്കുന്നത്.
തീരുമാനം നിലവിൽ വന്നതിന് ശേഷം രാജ്യത്താകമാനം പണം പിടിച്ചെടുക്കുന്ന സംഭവങ്ങൾ തീരുമാനത്തിെൻറ പ്രയോജനത്തെക്കുറിച്ച് സംശയങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇത് വരെയായിട്ടും പുതിയ 2000 രൂപ നോട്ടുകൾ ലഭിച്ചിട്ടില്ല. ആളുകൾ പണം ലഭിക്കാനായി ബാങ്കുകൾക്ക് മുന്നിലും എ.ടി.എമ്മുകൾക്ക് ക്യൂ നിൽക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് രാജ്യത്തെ പലർക്കും കോടികണക്കിന് 2000 രൂപ നോട്ടുകൾ ലഭിക്കുന്നതെന്നും അന്വേഷിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
പൂർണ്ണമായി പണരഹിതമായി ഒരു രാജ്യവും നിലവിലില്ല. ഇന്ത്യയിൽ ചെറിയ ഇടപാടുകൾക്ക് കൂടുതലായും ഉപയോഗിക്കുന്നത് കറൻസി നോട്ടുകളാണ്. സർക്കാരിെൻറ തീരുമാനം മൂലം രാജ്യത്തെ 45 കോടി വരുന്ന ദിവസക്കുലിക്കാരായ സാധാരണക്കാരായ സാധാരണ ജനങ്ങൾക്കാണ് പ്രശ്നമുണ്ടായെതന്നും മറ്റുള്ളവർക്ക് ഇത് മൂലം പ്രശ്നങ്ങളുണ്ടായില്ലെന്നും ചിദംബരം പറഞ്ഞു.
നോട്ട് പിൻവലിക്കൽ മൂലം രാജ്യത്തെ ജി.ഡി.പി വളർച്ചയിൽ ഒന്ന് മുതൽ രണ്ട് ശതമാനത്തിെൻറ കുറവ് ഉണ്ടാകും. ഗ്രാമീണ ഇന്ത്യയിൽ പ്രകൃതി ദുരന്തത്തേക്കാൾ വലിയ ആഘാതമാണ് നോട്ട് പിൻവലിക്കൽ സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങൾ ഇക്കാര്യത്തിൽ മോദിക്ക് മാപ്പ് നൽകിെലന്നും ചിദംബരം കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.