സർവേ തട്ടിപ്പ്; തെരഞ്ഞെടുപ്പ് നടത്തി അഭിപ്രായമറിയാൻ മോദിക്ക് ധൈര്യമുണ്ടോ?
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കൽ നടപടിക്ക് വൻ ജനപിന്തുണ ലഭിച്ചെന്ന മോദിയുടെ പ്രസ്താവന ചോദ്യം ചെയ്ത് ബി.എസ്.പി നേതാവ് മായാവതി. മോദി ആപ് വഴി നടത്തിയ അഭിപ്രായ സർവേ തട്ടിപ്പാണെന്ന് മായാവതി പ്രതികരിച്ചു. ലോക്‌സഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ. അതായിരിക്കും യഥാർഥ സര്‍വേയെന്നും മായാവതി പറഞ്ഞു.
'നരേന്ദ്ര മോദി' ആപ്പിലാണു 500, 10000 രൂപാ നോട്ടുകൾ അസാധുവാക്കിയത് ഉൾപ്പെടെയുള്ള കറൻസി പരിഷ്കരണ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ സർക്കാർ സംവിധാനമൊരുക്കിയിരുന്നു. അതേസമയം, പ്രതികൂല പ്രതികരണത്തിനായുള്ള ഒാപ്ഷനുകൾ ഒഴിവാക്കിയാണ് ആപ്പ് നിർമിച്ചത് ചെയ്തതെന്നും സ്മാർട്ട് ഫോണില്ലാത്ത സാധാരണക്കാർക്ക് അഭിപ്രായമറിയിക്കാൻ ഉപയോഗപ്പെട്ടില്ലെന്നും ആരോപണമുയർന്നിരുന്നു. അനുകൂലമായ ഫലം ഉണ്ടാക്കിയെടുക്കാൻ രൂപകൽപ്പന ചെയ്ത സർവേയാണിതെന്നായിരുന്നു പ്രതിപക്ഷ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.