വിവാഹാവശ്യത്തിന് പണം ചെലവഴിക്കുന്നതില്‍ ഇളവ്
text_fieldsമുംബൈ: വിവാഹാവശ്യത്തിന് പിന്‍വലിക്കാവുന്ന പണം ചെലവഴിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് നല്‍കി. നേരത്തേ വിവാഹാവശ്യത്തിന് പിന്‍വലിക്കാവുന്ന രണ്ടരലക്ഷം രൂപ ചെലവഴിക്കുന്നതിന്‍െറ എല്ലാ രേഖകളും സമര്‍പ്പിക്കണമെന്ന് ആര്‍.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പുതിയ നിര്‍ദേശമനുസരിച്ച് രണ്ടരലക്ഷത്തില്‍ 10,000ത്തിനു മുകളിലുള്ള ചെലവുകള്‍ക്കു മാത്രം രേഖ സമര്‍പ്പിച്ചാല്‍ മതി. നവംബര്‍ എട്ടിനു മുമ്പുള്ള നിക്ഷേപത്തില്‍നിന്നാണ് രണ്ടരലക്ഷം പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതോടൊപ്പം ഡിസംബര്‍ 30ന് മുമ്പുള്ള വിവാഹാവശ്യങ്ങള്‍ക്കാണ് ഇളവ്.
ശൈത്യകാല കൃഷിക്ക് കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തും വളവും മറ്റും വാങ്ങുന്നതിന് ഗ്രാമീണ സഹകരണ ബാങ്കുകള്‍ക്ക് പണലഭ്യത ഉറപ്പാക്കാനും ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ജില്ല സഹകരണ ബാങ്കുകള്‍ക്ക് 35,000 കോടി രൂപ വേണ്ടിവരുമെന്നും എന്നാലേ ആഴ്ചയില്‍ 10,000 കോടി വീതം കര്‍ഷകര്‍ക്ക് വായ്പയായി നല്‍കാന്‍ കഴിയൂവെന്നും ആര്‍.ബി.ഐ കണക്കാക്കുന്നു. ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്‍െറ (നബാര്‍ഡ്) സ്വന്തം വായ്പ പണമായ 23,000 കോടി ജില്ല സഹകരണ ബാങ്കുകള്‍ വഴി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വായ്പകള്‍ നല്‍കാനാവശ്യമായ പണം ബാങ്കുകള്‍ അവരുടെ ചെസ്റ്റുകളില്‍ സൂക്ഷിക്കണമെന്നും ആര്‍.ബി.ഐ നിര്‍ദേശിക്കുന്നു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിങ്കളാഴ്ച ആര്‍.ബി.ഐ, നബാര്‍ഡ്, മറ്റ് ബാങ്ക് പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് ചൊവ്വാഴ്ച ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.