നോട്ടുനിരോധന വാർഷികം: പ്രതിപക്ഷ ലക്ഷ്യം ഒന്ന്; സമരമാർഗം പലത്
text_fieldsന്യൂഡൽഹി: നോട്ടുനിരോധനത്തെത്തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ഏകസ്വരത്തിൽ പ്രതികരിക്കുന്നുണ്ടെങ്കിലും വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധിക്കുന്നതിൽ ഭിന്നമാർഗം. നോട്ടുനിരോധനത്തിെൻറ ഒന്നാം വാർഷികദിനമായ നവംബർ എട്ടിന് അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രതിഷേധദിനം ആചരിക്കാനാണ് ഇടതുപാർട്ടികളുടെ തീരുമാനം. അതേസമയം, ചൊവ്വാഴ്ച കോൺഗ്രസിെൻറ േനതൃത്വത്തിൽ ചേർന്ന 21 പ്രതിപക്ഷ പാർട്ടികളുടെ യോഗം എട്ടിന് കരിദിനം ആചരിക്കാൻ തീരുമാനിച്ചു. ആം ആദ്മി പാർട്ടിയും സ്വന്തംനിലക്കാണ് പ്രതിേഷധിക്കുന്നത്.
സി.പി.എം, സി.പി.െഎ, ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി, സി.പി.െഎ (എം.എൽ-ലിബറേഷൻ), എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) എന്നീ പാർട്ടികളുടെ സംയുക്ത യോഗമാണ് ഇടതുപ്രതിഷേധം തീരുമാനിച്ചത്. കോൺഗ്രസ് ഉൾപ്പെടെ മറ്റു പ്രതിപക്ഷകക്ഷികൾ നോട്ടുനിരോധനത്തിൽ ഉൗന്നുേമ്പാൾ ജി.എസ്.ടി, അനിയന്ത്രിതമായ ആധാർ ബന്ധിപ്പിക്കൽ എന്നിവകൂടി ഉന്നയിച്ചാണ് ഇടതുപാർട്ടികൾ പ്രതിഷേധിക്കുന്നത്. 21പാർട്ടികളുടെ കൂട്ടായ്മയിൽ കോൺഗ്രസും തൃണമൂൽ േകാൺഗ്രസുമാണ് മുഖ്യകക്ഷികൾ. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ സി.പി.െഎയെ പ്രതിനിധാനംചെയ്ത് ഡി. രാജ പെങ്കടുത്തെങ്കിലും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അസാന്നിധ്യം പ്രകടമായി.
വിമാനം വൈകിയെന്ന സാേങ്കതികത്വമാണ് ചില നേതാക്കൾ ചൂണ്ടിക്കാണിച്ചതെങ്കിലും കോൺഗ്രസ് ബന്ധത്തെച്ചൊല്ലി പാർട്ടി ദേശീയ നേതൃത്വത്തിൽ നിലനിൽക്കുന്ന ഭിന്നതയാണ് അസാന്നിധ്യത്തിന് കാരണമെന്ന് സൂചനയുണ്ട്. ഇടതുകൂട്ടായ്മയിലെ സി.പി.െഎയും (എം.എൽ -ലിബറേഷൻ) എസ്.യു.സി.െഎയും കോൺഗ്രസ് കൂട്ടുകെട്ടിനെ എതിർക്കുന്നവരാണ്. ഇടതുപാർട്ടികളുടെ ആഭിമുഖ്യത്തിൽ സമാനമനസ്കരെ ചേർത്ത് കർഷകപ്രതിഷേധം ഏകോപിപ്പിക്കാൻ ‘ജൻ ഏക്താ ജൻ അധികാർ ആന്ദോളൻ’ വേദി ശ്രമിക്കുന്നുണ്ട്. ഇവർ നവംബർ ഒമ്പത് മുതൽ 11വരെ തൊഴിലാളി യൂനിയനുകളെ അണിനിരത്തി പ്രക്ഷോഭവും 20ന് പാർലമെൻറിലേക്ക് മാർച്ചും നടത്താനിരിക്കുകയാണ്.
ബി.ജെ.പി കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കും
ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിെൻറ ഒന്നാം വാർഷികമായ നവംബർ എട്ടിന് കള്ളപ്പണവിരുദ്ധ ദിനമായി ആചരിക്കുമെന്ന് ബി.െജ.പി. ഇതിെൻറ ഭാഗമായി രാജ്യവ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ദീർഘകാലം അധികാരത്തിലിരുന്ന കോൺഗ്രസ് കള്ളപ്പണത്തിനെതിരെ ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നോട്ടു നിരോധനം നടപ്പാക്കിയതിെൻറ ഒരു വർഷം പിന്നിടുന്ന നവംബർ എട്ടിന് കരിദിനം ആചരിക്കാൻ 18 പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി നീക്കം. നോട്ടു നിരോധനം കള്ളപ്പണം പുറത്തുകൊണ്ടുവന്നില്ലെന്ന വിമർശനം ശരിയല്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.