പാകിസ്താനിൽനിന്ന് കള്ളനോട്ടെന്നത് കെട്ടുകഥയാണെന്ന് ബോധ്യപ്പെട്ടില്ലേ –ബോംെബ ഹൈകോടതി
text_fieldsമുംബൈ: നോട്ടുനിരോധനംകൊണ്ട് കള്ളനോട്ട് വ്യാപനം അവസാനിപ്പിക്കാനാകുമെന്നത് പൊള്ളയായ പ്രചാരണമായിരുന്നുവെന്ന് ബോംബെ ഹൈകോടതിയുടെ പരാമർശം. പുതുതായി ഇറക്കുന്ന നോട്ടുകളിലും നാണയങ്ങളിലും അന്ധർക്ക് തിരിച്ചറിയാൻ കഴിയുംവിധമുള്ള സവിശേഷതകൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്ധ അസോസിയേഷൻ നൽകിയ ഹരജിയിൽ വാദം കേൾക്കവേ വ്യാഴാഴ്ചയായിരുന്നു സംഭവം. കൂെടക്കൂടെ നോട്ടുകളുടെ വലുപ്പവും സവിശേഷതകളും മാറ്റുന്ന റിസർവ് ബാങ്കിനെ വിമർശിക്കവേ ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗാണ് നോട്ട് നിരോധനത്തെ എടുത്തിട്ടത്.
‘‘കള്ളനോട്ടെന്നു നിങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എവിടെ ഇൗ കള്ളനോട്ട്. പാകിസ്താനിൽനിന്നുള്ള 10,000 കോടി രൂപ എന്നത് വെറും കെട്ടുകഥയാണെന്ന് നോട്ടുനിരോധനം കാട്ടിത്തന്നു. നിങ്ങളുടെ വാദത്തിൽ ഞാൻ വിശ്വസിക്കുന്നില്ല’’ -ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടെക്കൂടെ നോട്ടുകൾ മാറ്റാൻ കാരണം എന്തെന്ന് സത്യവാങ്മൂലത്തിലൂടെ ബോധ്യപ്പെടുത്താൻ കോടതി റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. മറ്റൊരു രാജ്യവും ഇന്നോളം അവരുടെ നോട്ടുകളുടെ വലുപ്പമോ സവിശേഷതകളോ മറ്റിയിട്ടില്ല. ഡോളർ ഇന്നും അതേപോലെയാണ്. നിങ്ങൾ നോട്ടിെൻറ രൂപം മാറ്റിക്കൊണ്ടേയിരിക്കുന്നു.
നോട്ടുകളിൽ അന്ധർക്ക് തിരിച്ചറിയാനുള്ള സവിശേഷതകളുണ്ട്. വലുപ്പം മാറ്റുന്നതിലൂടെ അത് നഷ്ടമാകും. അതവരെ ബാധിക്കും. കൂടെക്കൂടെ ഘടന മാറ്റാൻ എന്താണിത്ര നിർബന്ധമെന്നും കോടതി ചോദിച്ചു.
അന്ധർക്ക് നോട്ടുകളും നാണയങ്ങളും തിരിച്ചറിയാനുള്ള മൊബൈൽ ആപ് വികസിപ്പിച്ചുവെന്ന് റിസർവ് ബാങ്ക് കോടതിയിൽ പറഞ്ഞു. എന്നാൽ, ആപ്പിെൻറ പ്രവർത്തനം കോടതിയിൽ കാണിക്കവേ, ഇടക്ക് നോട്ടുകൾ തിരിച്ചറിയാതിരുന്നത് ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയെ ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.