അന്ന് മോദിയും അമിത് ഷായുമാണ് എന്നെ പാർട്ടിയിൽ ചേർത്തത്; ഇത്തവണ എനിക്ക് സീറ്റും തന്നില്ല
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ ആറു തവണ എം.എൽ.എയായ മധുബായ് ശ്രീവാസ്തവ ഇക്കുറി സ്വതന്ത്രനായി മത്സരിക്കും. കഴിഞ്ഞ തവണ ബി.ജെ.പി ടിക്കറ്റിലാണ് ശ്രീവാസ്തവ് വഘോദിയ മേഖലയിൽ നിന്ന് വിജയിച്ചത്. ഇക്കുറി ബി.ജെ.പി നാമനിർദേശപത്രിക സമർപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ശ്രീവാസ്തവ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.
''സ്ഥാനാർഥികളെ സംബന്ധിച്ച കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഡൽഹിയിലെ മുതിർന്ന നേതാക്കളാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്രപട്ടേലിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല''-പ്രാദേശികമായി ബാഹുബലി എന്നറിയപ്പെടുന്ന ശ്രീവാസ്‍തവ് പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപത്തിൽ പേരു ചേർക്കപ്പെട്ടയാളാണ് ശ്രീവാസ്തവ്.
സ്ഥാനാർഥിത്വം ലഭിക്കുന്നതിനായി താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും ശ്രീവാസ്തവ് വ്യക്തമാക്കി. അത് കൊണ്ട് എന്തുകാര്യം. എനിക്ക് പ്രധാനമന്ത്രി മോദിയുമായും അമിത് ഷായുമായും നേരിട്ട് ബന്ധമുണ്ട്. എന്നാൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനാൽ അവരുമായി ബന്ധപ്പെടാൻ പോയില്ല. -ശ്രീവാസ്തവ് പറഞ്ഞു. സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചതിനു പിന്നാലെ
1995ലാണ് ശ്രീവാസ്തവ് ബി.ജെ.പിയിൽ ചേർന്നത്. അതുവരെ ശ്രീവാസ്തവും കുടുംബവും കോൺഗ്രസ്, ജനതാദൾ തുടങ്ങിയ പാർട്ടിക്കു വേണ്ടിയാണ് പ്രവർത്തിച്ചത്.
സ്വന്തം നിലക്ക് ബി.ജെ.പിയിലേക്ക് വന്നതല്ല ഞാൻ. 1995ൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ മോദിയും അമിത്ഷായും എന്നോട് പാർട്ടിയിൽ ചേരാൻ അഭ്യർഥിച്ചതാണ്. അതുകൊണ്ട് മാത്രമാണ് ബി.ജെ.പിയിൽ ചേർന്നത്-ശ്രീവാസ്തവ് അവകാശപ്പെട്ടു.
തനിക്ക് പകരം ഒരു പ്രാദേശിക തെരഞ്ഞെടുപ്പിൽ പോലും വിജയിക്കാത്ത വഡോദര ജില്ല നേതാവ് അശ്വിൻ പട്ടേലിനാണ് പാർട്ടി ടിക്കറ്റ് നൽകിയതെന്നും ശ്രീവാസ്തവ് ആരോപിച്ചു. തുടർന്ന് ദേഷ്യം വന്ന് പാർട്ടിയുടെ എല്ലാ ചുമതലകളും ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ബി.ജെ.പി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.