Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവസ്​ത്രത്തിന്​...

വസ്​ത്രത്തിന്​ നീളമില്ലാത്തതിനാൽ പരീക്ഷ എഴുതാനാകില്ലെന്ന്​ അധികൃതർ; കർട്ടൻ ചുറ്റി ഹാളിലെത്തി വിദ്യാർഥിനി

text_fields
bookmark_border
വസ്​ത്രത്തിന്​ നീളമില്ലാത്തതിനാൽ പരീക്ഷ എഴുതാനാകില്ലെന്ന്​ അധികൃതർ; കർട്ടൻ ചുറ്റി ഹാളിലെത്തി വിദ്യാർഥിനി
cancel

ഗുവാഹത്തി: വസ്​ത്രത്തിന്​ നീളം കുറവായതിനാൽ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കാതെ അധികൃതർ, നിവൃത്തിയില്ലാതെ ഡോർ കർട്ടൻ ചുറ്റി അകത്തുകടന്ന്​ വിദ്യാർഥിനി. അസം അഗ്രികള്‍ചര്‍ സര്‍വകലാശാല എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ വസ്ത്രത്തിനാണ്​ നീളം കുറവാണെന്ന് പറഞ്ഞ് അധികൃതര്‍ മാറ്റിനിര്‍ത്തിയത്​. ആസാമിലെ തേസ്​പുർ ജില്ലയിലാണ് സംഭവം. ഷോർട്​സ്​ ധരിച്ചെത്തിയ വിദ്യാർഥിനിക്കാണ്​ പരീക്ഷാ ഹാളിൽ വിലക്ക്​ നേരിട്ടത്. തുടർന്ന്​ പിതാവിനെ ഫോണിൽ വിളിച്ച്​​ പാൻറ്​സ്​ വാങ്ങി വരാൻ വിദ്യാർഥിനി ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷക്ക്​ വൈകുമെന്ന്​ കണ്ട​തോടെയാണ്​ കുട്ടി കർട്ടൻ ചുറ്റി പരീക്ഷാഹാളിൽ പ്രവേശിച്ചത്​.

വസ്​ത്രത്തെ​െചാല്ലി തർക്കം

'എ​െൻറ പട്ടണത്തിൽ നിന്ന് 10:30ന് ഞാൻ തേസ്​പുരിലെത്തി. ഒരു ബന്ധുവി​െൻറ സ്ഥലത്ത് കയറി ഫ്രഷ്​ ആയശേഷം ഞാൻ കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തിലെത്തി. പതിവ് പരിശോധനയ്ക്കുശേഷം, അവർ എന്നെ പരീക്ഷ നടക്കുന്ന കെട്ടിടത്തിലേക്ക്​ പ്രവേശിക്കാൻ അനുവദിച്ചു. തുടർന്ന്​ ഞാൻ പരീക്ഷാ ഹാൾ ഉള്ള മുകളിലേക്ക് പോയി. ആധാർ കാർഡും അഡ്​മിറ്റ് കാർഡും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും എ​െൻറ പക്കലുണ്ടായിരുന്നു. എന്നിട്ടും അവർ എന്നോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോൾ ഷോർട്ട് ഡ്രസ് അനുവദനീയമല്ലെന്ന് അവർ പറഞ്ഞു'-വിദ്യാർഥിനി പറഞ്ഞു.

എന്തുകൊണ്ടാണ് എനിക്ക് ഷോർട്ട്സ് ധരിക്കാൻ കഴിയാത്തതെന്ന് ഞാൻ ചോദിച്ചു. അഡ്​മിറ്റ് കാർഡിൽ അങ്ങിനെ മാനദണ്ഡങ്ങളൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ അത് സാമാന്യബുദ്ധിയാണെന്നായിരുന്നു അധികൃതർ പറഞ്ഞത്​- വിദ്യാർത്ഥിനി പറയുന്നു.


തേസ്​പുരിലെ ഗിരിജാനന്ദ ചൗധരി ഇൻസ്റ്റിട്യൂട്ട് ഫാർമസ്യൂട്ടിക്കൽ സയൻസസ് വ്യാഴാഴ്ച നടന്ന കാർഷിക പ്രവേശന പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാണ്. സംഭവത്തിൽ സ്ഥാപനത്തിന് പങ്കില്ലെന്നും പരീക്ഷ നടത്തിയത് ഏജൻസികളാണെന്നും സ്ഥാപനമല്ലെന്നും ഇൻസ്റ്റിട്യൂട്ട് അധികാരികൾ പറഞ്ഞു.

'കരഞ്ഞുകൊണ്ടാണ്​ മകൾ എന്നെ വിളിച്ചത്​. സമയം കുറവായിരുന്നു. മാർക്കറ്റാണെങ്കിൽ വളരെ അകലെയായിരുന്നു. വസ്​ത്രം വാങ്ങിവരാൻ എനിക്ക് അരമണിക്കൂറോളം സമയമെടുത്തു. അപ്പോഴേക്കും അവർ അവൾക്ക് ഒരു കർട്ടൻ നൽകി. നിർണായക പരീക്ഷയ്ക്ക് മിനിറ്റുകൾക്കുമുമ്പ് എ​െൻറ മകളെ മാനസികമായി പീഡിപ്പിക്കുന്ന സംഭവങ്ങളാണ്​ ഉണ്ടായത്​. 200 ചോദ്യങ്ങളിൽ അവൾക്ക്​ 148 ചോദ്യങ്ങൾളാണ്​ അറ്റൻഡ്​ ചെയ്യാനായത്​. ഇത്രയും അപമാനം ഒരിക്കലും ഞങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. പരീക്ഷാകേന്ദ്രത്തിൽ ഷോർട്ട് ധരിക്കുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല'-പെൺകുട്ടിയുടെ പിതാവ് പറയുന്നു.അധികൃതരുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ്​ ഉയരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EntranceDenied EntryExamination HallWearing Shorts
News Summary - Denied Entry for Wearing Shorts, Girl Took Agricultural Entrance by Wrapping Curtain
Next Story