ജെ.പി.എൻ.ഐ.സിയിൽ പ്രവേശനം തടഞ്ഞ് പൊലീസ്; മതിൽ ചാടിക്കടന്ന് അഖിലേഷ് യാദവ് -VIDEO
text_fieldsലഖ്‌നോ: ജയപ്രകാശ് നാരായണന്‍റെ ജന്മദിനാഘോഷത്തിനിടെ ലഖ്നോവിലെ ജയപ്രകാശ് നാരായണന്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ നാടകീയ രംഗങ്ങള്‍. മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനെ ജെ.പി.എൻ.ഐ.സിയിൽ കടക്കാൻ പൊലീസ് അനുമതി നൽകിയില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് അഖിലേഷ് യാദവിന് പ്രവേശനം നിഷേധിച്ചത്. തുടര്‍ന്ന് അഖിലേഷ് യാദവ് പ്രവര്‍ത്തകര്‍ക്കൊപ്പം മതിൽ ചാടി അകത്ത് കടക്കുകയായിരുന്നു. പൊലീസ് എസ്.പി പ്രവർത്തകരെ തടയാൻ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയായി. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബലപ്രയോഗം നടത്തി.
തന്നെ തടയാന്‍ പൊലീസിനെ വിന്യസിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. 'എന്നെ തടയുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയണം. ഉദ്ഘാടനം നടക്കുമ്പോള്‍ നേതാജി മുലായം ഇവിടെ വന്നത് എന്‍റെ ഓര്‍മ്മയിലുണ്ട്. ഒരു സോഷ്യലിസ്റ്റ് നേതാവിന് വേണ്ടിയാണ് ഇവിടെ മ്യൂസിയം നിര്‍മ്മിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് ആളുകള്‍ക്ക് പ്രചോദനം ഉള്‍ക്കൊള്ളാന്‍ കഴിയും. ജനാധിപത്യത്തില്‍ സര്‍ക്കാരിനെതിരെ എങ്ങനെ ശബ്ദമുയര്‍ത്താം എന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രചോദനം ലഭിക്കും. നിങ്ങള്‍ ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്' -അഖിലേഷ് യാദവ് പറഞ്ഞു.
2016ൽ മുഖ്യമന്ത്രിയായിരിക്കെ അഖിലേഷ് യാദവാണ് ജെ.പി.എൻ.ഐ.സി ഉദ്ഘാടനം ചെയ്തത്. 2017ൽ യു.പിയിൽ ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം ജെ.പി.എൻ.ഐ.സി ഉൾപ്പെടെ അഖിലേഷ് നേരിട്ട് നിർമാണ മേൽനോട്ടം വഹിച്ച രണ്ട് പദ്ധതികളിൽ പ്രത്യേക ഓഡിറ്റ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.