ബി.ജെ.പിയിൽ പിന്മാറ്റം പ്രഖ്യാപിച്ച് ഹർഷ് വർധനും നിതിൻ പട്ടേലും
text_fieldsന്യൂഡൽഹി: മൂന്നാം വട്ടവും അധികാരത്തിലേറുമെന്ന് മോദിയും ബി.ജെ.പിയും കട്ടായം പറയുന്നതിനിടയിലും ബി.ജെ.പിയിൽനിന്ന് കൊഴിഞ്ഞുപോക്ക്. ലോക്സഭ സീറ്റ് നിഷേധിക്കപ്പെട്ട മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ ഡൽഹി മുഖ്യമന്ത്രി മുഖവുമായിരുന്ന ഹർഷ് വർധൻ രാഷ്ട്രീയം മതിയാക്കി ആരോഗ്യമേഖലയിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കാനില്ലെന്ന് ഗുജറാത്ത് മുൻ മുഖ്യമന്ത്രി നിതിൻ പട്ടേലും പ്രഖ്യാപിച്ചു.
ഡൽഹിയിലെ സിറ്റിങ് എം.പി ഗൗതം ഗംഭീറും ഝാർഖണ്ഡിൽനിന്നുള്ള യശ്വന്ത് സിൻഹ എം.പിയും രാഷ്ട്രീയ പിന്മാറ്റം പ്രഖ്യാപിച്ചതിന് പിറ്റേന്നാണ് രണ്ട് മുതിർന്ന നേതാക്കൾകൂടി സജീവ രാഷ്ട്രീയം വിടുന്നത്. കൃഷ്ണനഗറിലെ ഇ.എൻ.ടി ക്ലിനിക് തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഹർഷ് വർധൻ ‘എക്സി’ൽ കുറിച്ചു. രാഷ്ട്രീയം വിട്ട ഹർഷ് വർധനും ഗൗതം ഗംഭീറിനും പുറമെ ഡൽഹിയിൽ ആദ്യ പട്ടിയിൽ സിറ്റിങ് എം.പിമാരായ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, ഡൽഹി കലാപത്തിന് കാരണക്കാരനായെന്ന ആരോപണം നേരിടുന്ന മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമ, പാർലമെന്റിൽ അസഭ്യവർഷം നടത്തിയ രമേശ് ബിധുരി എന്നിവർക്കും സീറ്റ് നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.