സീറ്റ് നൽകിയില്ല; പ്രചാരണത്തിനിറങ്ങില്ലെന്ന് മന്ത്രി, കർണാടകയിൽ ബി.ജെ.പിയുടെ പ്രതിസന്ധി ഒഴിയുന്നില്ല
text_fieldsബംഗളൂരു: കർണാടകയിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധവുമായി ബി.ജെ.പി മന്ത്രി. ആറ് തവണ ബി.ജെ.പി എം.എൽ.എയായ അനഗാരയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പാർട്ടിക്കായി പ്രചാരണത്തിനായി ഇറങ്ങില്ലെന്നും രാഷ്ട്രീയം വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി രണ്ട് സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിരുന്നു. ഏപ്രിൽ 11ന് പുറത്തിറക്കിയ ആദ്യ സ്ഥാനാർഥി പട്ടികയിൽ 189 സ്ഥാനാർഥികളുടെ പേരുകളാണ് ഉൾപ്പെട്ടത്. പിന്നീട് 23 സ്ഥാനാർഥികളുടെ രണ്ടാം പട്ടികയും പുറത്തിറക്കിയിരുന്നു. രണ്ട് പട്ടികയിലും അനഗാര ഉൾപ്പെട്ടിരുന്നില്ല.
ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. എന്നാൽ, ഇക്കുറി മണ്ഡലത്തിൽ നിന്നും അൻഗാരക്ക് സീറ്റ് നൽകിയില്ല. എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റിൽ ഭാഗിരഥ് മുരുല്യയാണ് മത്സരിക്കുന്നത്.
ഇതിന് പിന്നാലെ സത്യസന്ധനായിരുന്നതാണ് തന്റെ പ്രശ്നമെന്നും ഇനി രാഷ്ട്രീയത്തിൽ ഉണ്ടാവില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.