ഡൽഹിയിൽ മൂടൽമഞ്ഞ് ശക്തം: 94 ട്രെയിനുകളും 13 വിമാനങ്ങളും വൈകി
text_fieldsന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പൊതുഗതാഗതം തടസപ്പെട്ടു. 94 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. രണ്ട് സർവീസുകൾ റദ്ദാക്കുകയും 16 സർവീസുകൾ പുനർനിശ്ചയിക്കുകയും ചെയ്തതായി നോർത്തേൺ റെയിൽവേ അറിയിച്ചു.
ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെയും മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡൽഹിയിൽ നിന്നുള്ള ആറ് രാജ്യാന്തരവും ഏഴ് ആഭ്യന്തര വിമാനങ്ങൾ വൈകി പുറപ്പെട്ടു. ഒരു ആഭ്യന്തര സർവീസ് റദ്ദാക്കി.
മൂടൽമഞ്ഞ് ഡൽഹി-ഗുഹാവത്തി റൂട്ടിലെ സർവീസുകളെ ബാധിച്ചതായും യാത്രക്കാർ പുതുക്കിയ ഷെഡ്യൂൾ പരിശോധിക്കണമെന്നും ജെറ്റ് എയർവേസ് അറിയിച്ചു.
കനത്ത മഞ്ഞിനെ തുടർന്ന് ബുധനാഴ്ച 21 ട്രെയിനുകൾ റദ്ദാക്കുകയും 81 എണ്ണം പുനർനിശ്ചയിക്കുകയും ചെയ്തിരുന്നു.
#DelhiFog: Dense fog blankets the national capital resulting in low visibility (Visuals from Sarai Kale Khan) pic.twitter.com/xHLtLVXFyq
— ANI (@ANI_news) December 8, 2016
#DelhiFog: Flight operations at Delhi's IGI airport affected as dense fog shrouds the national capital resulting in low visibility pic.twitter.com/66YqB90F5a
— ANI (@ANI_news) December 8, 2016
Delhi: 94 trains running late, one cancelled and over 15 rescheduled due to poor visibility (Morning visuals) pic.twitter.com/YHpPeETN6w
— ANI (@ANI_news) December 8, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.