യുവതിയെ കൊന്ന് നായ്ക്കൊപ്പം സംസ്കരിച്ചു; 'ദൃശ്യം' മാതൃകയിൽ മൃതദേഹം ഒളിപ്പിച്ച ഡോക്ടർ മാസങ്ങൾക്ക് ശേഷം പിടിയിൽ
text_fieldsഭോപാൽ: മധ്യപ്രദേശിൽ യുവതിയെ കൊലപ്പെടുത്തിയ േശഷം മലയാളചിത്രം 'ദൃശ്യം' മാത്യകയിൽ മൃതദേഹം ഒളിപ്പിച്ച ഡെന്‍റിസ്റ്റ് അറസ്റ്റിൽ. സത്ന ജില്ലയിലാണ് സംഭവം. 24കാരിയായ വിഭ കേവതിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ഡോക്ടറായ അശുതോഷ് ത്രിപാദിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ത്രിപാദിയുടെ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്നു വിഭ. 2020 ഡിസംബർ 14ന് ജോലിക്ക് പോയ വിഭ വീട്ടിൽ തിരിച്ചെത്തിയില്ല. യുവതിയെ അന്വേഷിച്ച് വീട്ടുകാർ ക്ലിനിക്കിലെത്തിയപ്പോൾ കുടുംബത്തോടൊപ്പം താമസിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ തനിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിഭ സൂചിപ്പിച്ചിരുന്നുെവന്നായിരുന്നു ത്രിപാദിയുടെ മറുപടി. വിഭയുമായി ബന്ധപ്പെടാൻ നിരവധി തവണ വീട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. യാതൊരു വിവരവും ലഭ്യമല്ലാതായതോടെ വീട്ടുകാർ ഫെബ്രുവരി ഒന്നിന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ത്രിപാദിയെ ചോദ്യം ചെയ്തെങ്കിലും വിഭയെക്കുറിച്ച് യാതൊരു കാര്യങ്ങളും അറിയില്ലെന്നും വീട്ടുകാരോട് പറഞ്ഞ മറുപടി ആവർത്തിക്കുകയും ചെയ്തു.
ഇതോടെ പൊലീസ് വിഭയുടെയും ത്രിപാദിയുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഡിസംബർ 14ന് ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ ഒന്നാണെന്ന് കണ്ടെത്തി. ഇതോടെ െപാലീസ് വീണ്ടും ചോദ്യം ചെയ്തതോടെ ത്രിപാദി കൊലപാതക കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് സത്ന പൊലീസ് സൂപ്രണ്ട് ധരംവീർ സിങ് യാദവ് പറഞ്ഞു.
വിഭയും ത്രിപാദിയും പ്രണയത്തിലായിരുന്നു. വിഭ ത്രിപാദിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. എന്നാൽ ത്രിപാദിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ലായിരുന്നു. ഡിസംബർ 14ന് ഇതിനെചൊല്ലി നടന്ന വഴക്കിനിടെ വിഭ കൊല്ലപ്പെടുകയായിരുന്നു.
യുവതിയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി ത്രിപാദി ആദ്യം ഒരു നായുടെ മൃതദേഹം സംഘടിപ്പിച്ചു. ശേഷം നായെ കുഴിച്ചിടാൻ കുഴി വേണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടു. കുഴിയിൽ ആദ്യം വിഭയുടെ മൃതദേഹം സംസ്കരിക്കുകയും മുകളിൽ മണ്ണ് ഇടുകയും ചെയ്തു. പിന്നീട് നായുടെ മൃതദേഹം അതിന് മുകളിലായി വെച്ചശേഷം മണ്ണിട്ട് മൂടുകയായിരുന്നുവെന്ന് ത്രിപാദി മൊഴി നൽകി.
മൃതദേഹം സംസ്കരിച്ച സ്ഥലം പൊലീസിന് കാണിച്ചുനൽകി. കാലങ്ങളായി ഒഴിഞ്ഞുകിടന്ന സ്ഥലമായിരുന്നു ഇയാൾ തെരഞ്ഞെടുത്തത്. യുവതിയുടെ അസ്ഥികൂടം പൊലീസ് കണ്ടെടുത്തു.
ത്രിപാദി ഒറ്റക്കാണോ കുറ്റകൃത്യം ചെയ്തതെന്ന കാര്യം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും എസ്.പി പറഞ്ഞു. ഇയാൾ നായുടെ മൃതദേഹം സംഘടിപ്പിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ലെന്നും എസ്.പി കൂട്ടിച്ചേർത്തു. ത്രിപാദിയെ കൊലപാതക കുറ്റം, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.