ബി.ജെ.പിക്ക് സീറ്റ് ലഭിക്കരുത്; ദേവഗൗഡയെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: ജനതാദൾ (എസ്) ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ കോൺഗ്രസ് പിന്തുണയോടെ കർണാടകയിൽ നിന്നും രാജ്യസഭയിലെത്തിയേക്കും. തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒരു അധിക സീറ്റ് നേടിയെടുക്കുന്നത് തടയാനാണ് കോൺഗ്രസ് ഇത്തരമൊരു നീക്കം നടത്തുന്നത്.
മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മല്ലികാർജുൻ ഖാർഗെയെയാണ് ഉറപ്പുള്ള സീറ്റിൽ നിന്നും കോൺഗ്രസ് ഡൽഹിയിലേക്ക് അയക്കുന്നത്. ഖാർഗെയെ വിജയിപ്പിച്ചു കഴിഞ്ഞാലും 14 എം.എൽ.എമാരുടെ വോട്ട് കോൺഗ്രസിന് അവശേഷിക്കും. ഇത് പൊതുസമ്മതനായ സ്ഥാനാർഥിക്കോ അല്ലെങ്കിൽ ദേവഗൗഡക്കോ നൽകാനാണ് കോൺഗ്രസ് തീരുമാനമെന്നാണ് പാർട്ടി വൃത്തങ്ങളിലെ സംസാരം. ഇരുപാർട്ടികൾ വീണ്ടും കൈകോർത്താൽ ബി.ജെ.പിയെ ഒരു രാജ്യസഭസീറ്റ് തരപ്പെടുത്തിയെടുക്കുന്നതിൽ നിന്നും തടയാൻ സാധിക്കും.
കഴിഞ്ഞ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സഖ്യമായി മത്സരിച്ചപ്പോൾ കോൺഗ്രസിന് ഒരുസീറ്റ് മാത്രം നേടാനായ കർണാടകയിൽ നിന്ന് ഖാർഗെയും തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.