മുസ്‍ലിംകൾക്ക് ഗ്രാന്‍റിന്‍റെ ആവശ്യമില്ല; യു.പി സർക്കാരിനെ വിമർശിച്ച് ദയൂബന്ദ് പണ്ഡിതർ
text_fieldsസഹാറന്‍പൂർ: സംസ്ഥാനത്തെ പുതിയ മദ്റസകൾക്ക് ഗ്രാന്റ് നൽകില്ലെന്ന ഉത്തർപ്രദേശ് സർക്കാർ തീരുമാനത്തെ ചോദ്യംചെയ്ത് ദയൂബന്ദിലെ പണ്ഡിതർ. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അവർ പറഞ്ഞു.
സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 16,461 മദ്റസകളിൽ 558 എണ്ണത്തിന് മാത്രമാണ് ഗ്രാന്റ് ലഭിച്ചത്. മുസ്ലിംകൾക്ക് പ്രവർത്തിക്കാന്‍ ഗ്രാന്‍റ് ആവശ്യമില്ലെന്നും എന്നാൽ എന്തുകൊണ്ടാണ് ഈ തീരുമാനമെടുത്തതിന്‍റെ കാരണം വ്യക്തമാക്കണമെന്നും ജംഇയ്യത്ത് ദഅ്വത്തുൽ മുസ്‌ലിമീൻ രക്ഷാധികാരി മൗലാന ഖാരി ഇസ്ഹാഖ് ഗോറ പറഞ്ഞു. ഗ്രാന്‍റ് അനുവദിക്കാന്‍ സർക്കാറിന് ബജറ്റ് ഇല്ലേയെന്നും അതോ മദ്റസകൾക്ക് മാത്രമാണോ ഇത്തരമൊരു തീരുമാനം ബാധകമെന്നും അദ്ദേഹം ചോദിച്ചു.
നിലവിൽ സർക്കാർ ഗ്രാന്റുകൾ ലഭിക്കുന്ന മദ്റസകൾക്ക് അത് തുടർന്നും ലഭിക്കുമെന്നും എന്നാൽ പുതിയ മദ്റസകൾക്ക് ഗ്രാന്‍റ് ലഭിക്കില്ലെന്നുമാണ് കഴിഞ്ഞദിവസം ഉത്തർപ്രദേശ് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ് അൻസാരി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.