തിങ്കളാഴ്ചയോടെ 'യാസ്' രൂപപ്പെടും; ഒഡിഷ, ബംഗാൾ തീരങ്ങളിൽ കനത്ത ജാഗ്രത
text_fieldsന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ 'യാസ്' ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇത് അതിതീവ്ര ചുഴലിക്കാറ്റായി മേയ് 26ഓടെ കരയിൽ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡിഷ, ബംഗാൾ തീരങ്ങളിൽ കനത്ത ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
പാരദ്വീപിനും സാഗർ ദ്വീപുകൾക്കും ഇടയിലായാണ് കാറ്റ് തീരപതനം നടത്തുക. ഈ സമയം മണിക്കൂറിൽ 185 കിലോമീറ്റർ വരെയാകാം കാറ്റിൻറെ പരമാവധി വേഗത എന്നാണ് കണക്കാക്കുന്നത്.
കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതസമിതി ഇന്ന് യോഗം ചേർന്നു. തീരമേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന നിർദേശം സംസ്ഥാന സർക്കാറുകൾക്ക് നൽകിയിട്ടുണ്ട്.
ദുരന്തനിവാരണ സേനയും നാവികസേനയും രക്ഷാപ്രവർത്തനങ്ങൾക്കായി തയ്യാറെടുത്തിട്ടുണ്ട്.
കാറ്റിൻറെ സഞ്ചാര പരിധിയിൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വരില്ലെങ്കിലും ശക്തമായ കടൽക്ഷോഭവും മഴയും ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.