ആർ.ബി.െഎ താൽകാലിക ഗവർണറായി എൻ.എസ് വിശ്വനാഥൻ ചുമതലയേൽക്കും
text_fieldsമുംബൈ: റിസർവ് ബാങ്ക് ഗവർണറായിരുന്ന ഉർജിത് പട്ടേൽ രാജിവെച്ച സാഹചര്യത്തിൽ താൽകാലിക ഗവർണറായി എൻ.എസ് വിശ്വനാഥൻ ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. സെൻട്രൽ ബാങ്കിലെ മുതിർന്ന ഡെപ്യൂട്ടി ഗവർണറാണ് എൻ.എസ് വിശ്വനാഥൻ. ആർ.ബി.ഐയ ുടെ ഡെപ്യൂട്ടി ഗവർണറായും വിശ്വനാഥൻ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2016 ജൂലൈ നാലിന് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറായി ചുമതലയ േറ്റ അദ്ദേഹം മൂന്നു വർഷം ഇതേ സ്ഥാനം വഹിച്ചു.
വെള്ളിയാഴ്ച നടക്കുന്ന ആർ.ബി.ഐ ഭരണസമിതി യോഗത്തിൽ ഇടക്കാല ഗവർണറായി വിശ്വനാഥനെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.
വെള്ളിയാഴ്ച ആർ.ബി.ഐ ഭരണസമിതിയോഗം ചേരാനിരിക്കേയാണ് ഉർജിത് പട്ടേലിെൻറ രാജി. ആർ.ബി.ഐയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ യോഗമാണ് നടക്കാനിരിക്കുന്നത്. ഇടക്കാല ഗവർണറായി അധികാരത്തിലേറ്റാൽ വെള്ളിയാഴ്ച നടക്കുന്ന സെൻട്രൽ ബോർഡ് യോഗത്തിൽ വിശ്വനാഥൻ ആയിരിക്കും പങ്കെടുക്കുക.
വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്ന് ഉർജിത് പേട്ടൽ വിശദീകരിച്ചെങ്കിലും കാലാവധി പൂർത്തിയാക്കാൻ 10 മാസം ബാക്കിനിൽക്കെയാണ്, കേന്ദ്രസർക്കാറുമായുള്ള ഉടക്കുകൾക്ക് പിന്നാലെയുള്ള രാജി.
ഉർജിത് പേട്ടൽ രാജിവെക്കുമെന്ന് നേരത്തേ സൂചന ഉണ്ടായിരുന്നെങ്കിലും പ്രശ്നം പരിഹരിച്ചുവെന്ന പ്രതീതിയാണ് സർക്കാർ സൃഷ്ടിച്ചിരുന്നത്. സമ്പദ്രംഗത്ത് സ്വയംഭരണ സ്വാതന്ത്ര്യമുള്ള ഭരണഘടനാ സ്ഥാപനമാണ് റിസർവ് ബാങ്ക്. ഡയറക്ടർ ബോർഡിൽ വേണ്ടപ്പെട്ടവരെ തിരുകി പ്രവർത്തനത്തിൽ സർക്കാർ കൈകടത്തുന്ന പ്രശ്നം ബാങ്കും സർക്കാറുമായുള്ള ഏറ്റുമുട്ടലായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.