ഗുർമീത് റാം റഹീം സിങ്ങിനും കൂട്ടാളികൾക്കും ജീവപര്യന്തം
text_fieldsചണ്ഡീഗഢ്: മുൻ മാനേജരെ കൊലപ്പെടുത്തിയ കേസിൽ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിനും മറ്റു നാലു പേർക്കും ജീവപര്യന്തം തടവ്. സംഭവം നടന്ന് 19 വർഷത്തിനുശേഷമാണ് ഹരിയാനയിലെ പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിക്കുന്നത്. ഹരിയാന കുരുക്ഷേത്രയിലെ ഖാൻപുർ കോലിയൻ ഗ്രാമത്തിൽ 2002 ജൂൈല 10നാണ് ഈ വിഭാഗത്തിെൻറ അനുയായി കൂടിയായ മുൻ ദേര മാനേജർ രഞ്ജിത് സിങ് വെടിയേറ്റു മരിച്ചത്.
കേസിൽ പഞ്ച്ഗുളയിലെ പ്രത്യേക കോടതി ഗുർമീത് സിങ്ങിനെയും ക്രിഷൻ ലാൽ, ജസ്ബീർ സിങ്, അവതാർ സിങ്, സബ്ദിൽ എന്നിവരെയും കുറ്റക്കാരെന്ന് വിധിച്ചിരുന്നു. 2017ൽ രണ്ടു ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിൽ 20വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുർമീത് സിങ് ഇപ്പോൾ റോഹ്തക്കിലെ സുനാറിയ ജയിലിലാണ്.
നീണ്ട കാത്തിരിപ്പിനുശേഷം തങ്ങൾക്ക് നീതി ലഭിച്ചുവെന്ന് രഞ്ജിത് സിങ്ങിെൻറ മകൻ ജഗ്സീർ സിങ് പറഞ്ഞു. പിതാവ് കൊല്ലപ്പെടുമ്പോൾ എട്ടു വയസ്സ് മാത്രമായിരുന്നു ജഗ്സീറിന്. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകത്തെ അറിയിച്ചത് രഞ്ജിത് സിങ്ങാണ് എന്നാരോപിച്ചാണ് െകാലയെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.
രാജസ്ഥാന് സ്വദേശിയായ ഗുർമീത് റാം റഹീം സിങ് 1990 ൽ ദേര സച്ച സൗദ സമൂഹത്തിെൻറ തലവനായതോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. സിഖ് മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണങ്ങള്‍ വധഭീഷണി വരെയെത്തി. ഇതോടെ ഇസെഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയൊരുക്കി. 2014 ല്‍ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തിയ ഇയാൾ ഹരിയാന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കുവേണ്ടി രംഗത്തെത്തി. ഇതിനിടെ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായി. മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ഗുർമീത് സിങ്ങിന് ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.