Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gurmeet Ram Rahim
cancel
Homechevron_rightNewschevron_rightIndiachevron_rightഅനു​യായിയെ...

അനു​യായിയെ കൊലപ്പെടുത്തിയ കേസിൽ വിവാദ ആൾദൈവം ഗുർമീത്​ റാം റഹിം സിങ് കുറ്റക്കാരൻ

text_fields
bookmark_border

ന്യൂഡൽഹി: അനുനായിയെ കൊലപ്പെടുത്തിയ കേസിൽ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഗുർമീത്​ റാം റഹിം സിങ്​ കുറ്റക്കാരനെന്ന്​ സി.ബി.ഐ കോടതി. അനുയായിയായ രഞ്​ജീത്​ സിങ്ങിന്‍റെ കൊലപാതകത്തിലാണ്​ ഗുർമീത്​ കുറ്റക്കാരനെന്ന്​ കണ്ടെത്തിയത്​.

ഗുർമീതും മറ്റു അഞ്ചുപ്രതികളും കുറ്റക്കാരനാണെന്ന്​ പഞ്ച്​ഗുള സി.ബി.ഐ കോടതി കണ്ടെത്തി. ഒക്​ടോബർ 12ന്​ ശിക്ഷ വിധിക്കും.

രണ്ട്​ സന്യാസിനിമാരെ ബലാത്സംഗം ചെയ്​തുവെന്ന കുറ്റത്തിൽ 20 വർഷത്തെ തടവ്​ ശിക്ഷ അനുഭവിക്കുകയാണ്​ വിവാദ ആൾദൈവം. 2017 ​ആഗസ്റ്റിലാണ്​ സി.ബി.ഐ കോടതി ബലാത്സംഗകേസിൽ ഗുർമീത്​ കുറ്റക്കാരനാണെന്ന്​ കണ്ടെത്തി ശിക്ഷ വിധിച്ചത്​.

2002 ജൂലൈ പത്തിനായിരുന്നു ​രഞ്​ജീത്​ സിങ്ങിന്‍റെ കൊലപാതകം​. നാലുപേർ ചേർന്ന്​ വെടിവെച്ച്​ കൊലപ്പെടുത്തുകയായിരുന്നു. ഗുർമീതിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിന്​ പിന്നാലെയായിരുന്നു സംഭവം.

പത്രപ്രവർത്തകനായ രാമച​ന്ദ്ര ഛത്രപതിയ​ുടെ കൊ​ലപാതകത്തിൽ 2019 ജനുവരിയിൽ ഗുർമീതിനെയും മറ്റ്​ മൂന്നുപേരെയും ജീവപര്യന്തം തടവിന്​ ശിക്ഷിച്ചിരുന്നു. ​ഗുർമീത്​ തന്‍റെ ആശ്രമത്തിൽ സ്​ത്രീകളെ ​ബലാത്സംഗത്തിന്​ ഇരയാക്കുന്നുവെന്ന അജ്ഞാത കത്ത്​ രാമച​ന്ദ്ര പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു കൊലപാതകം.

2002 മുതൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ പരാതികൾ ഗുർമീതിനെതിരെ ഉയർന്നുവന്നിരുന്നു. ആൾദൈവം എന്നതിന്​ ഉപരി സിനിമ മേഖലയിലും ഗുർമീത്​ പേരെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dera Sacha SaudaGurmeet Ram Rahim SinghCBI
News Summary - Dera chief Gurmeet Ram Rahim convicted in Ranjit Singh murder case
Next Story