ഗുർമീതിന് ജയിലിൽ വി.െഎ.പി പരിഗണന
text_fieldsന്യൂഡൽഹി: ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ കഴിയുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് വി.െഎ.പി പരിഗണനയെന്ന് ആരോപണം. ഗുർമീത് തടവിൽ കഴിയുന്ന ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ രാഹുൽ ജെയിൻ എന്നയാൾ എ.എൻ.െഎക്ക് നൽകിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഗുർമീതിന് മണിക്കൂറുകളോളം സന്ദർശകരുമായി സംവദിക്കാൻ ജയിൽ അധികൃതർ സൗകര്യം നൽകുന്നുണ്ടെന്ന് ജെയിൻ ആരോപിക്കുന്നു. സാധാരണ തടവുകാർക്ക് സന്ദർശകരെ കാണാൻ വെറും 20 മിനിട്ട് സമയം മാത്രമാണ് അനുവദിക്കാറുള്ളത്.
ഇൗ ജയിലിൽ ഗുർമീത് ഉണ്ടെന്നാണ് ഉദ്യോസ്ഥർ തന്നോട് പറഞ്ഞത്. എന്നാൽ ജയിലിലെ മറ്റ് തടവുപുള്ളികളാരും ഇദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. ഗുർമീതിനെ തടവിൽ പാർപ്പിച്ചിരിക്കുന്ന സെല്ലിനടുത്തേക്ക് മറ്റാർക്കും തന്നെ പ്രവശേനമില്ലെന്നും രാഹുൽ ജെയിൻ പറഞ്ഞു. സാധാരണ തടവുകാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതിരിക്കുേമ്പാൾ ഗുർമീതിന് കാൻറീനിൽ നിന്ന് പ്രത്യേക ഭക്ഷണവും മറ്റും സൗകര്യങ്ങളും ലഭിക്കാറുണ്ടെന്നും രാഹുൽ ജെയിൻ ആരോപിക്കുന്നു.
എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹരിയാന മന്ത്രി കൃഷ്ണ ലാൻ പൻവാർ പ്രതികരിച്ചു. മറ്റ് തടവുകാർ ഗുർമീതുമായി സംവദിക്കാതിരിക്കാനാണ് അദ്ദേഹത്തിന് പ്രത്യേക സെൽ നൽകിയതെന്നും മന്ത്രി പറഞ്ഞു. ആശ്രമത്തിലെ രണ്ട് അന്തേവാസിനികളെ പീഡിപ്പിച്ച കുറ്റത്തിന് പഞ്ച്ഗുളിയിലെ പ്രത്യേക സി.ബി.െഎ കോടതിയാണ് ഗുർമീതിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.