ദേര സച്ചാ മരണസർട്ടിഫിക്കറ്റുകളില്ലാതെ 14 മൃതദേഹങ്ങൾ ആശുപത്രിക്ക് കൈമാറി
text_fieldsചണ്ഡിഗഢ്: ഗുർമീത് റാം റഹീമിെൻറ സംഘടനയായ ദേര സച്ചാ സൗധ മതിയായ രേഖകളില്ലാതെ 14 മൃതദേഹങ്ങൾക്ക് ആശുപത്രിക്ക് കൈമാറി. ദേര സച്ചായുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിർസയിലെ സ്വകാര്യ മെഡിക്കൽ കോളജായ ജി.സി.ആർ.ജി എന്ന സ്ഥാപനത്തിനാണ് മതിയായ രേഖകളില്ലാതെ മൃതദേഹങ്ങൾ കൈമാറിയിരിക്കുന്നത്. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
സൽപ്രവൃത്തിയെന്ന നിലയിൽ ഗുർമീതിെൻറ അനുയായികൾ മൃതദേഹങ്ങൾ ആശുപത്രിക്ക് നൽകിയെന്നാണ് അറിയിച്ചിരിക്കുന്നത്. മരിച്ച ആളുകളുടെ കുടുംബങ്ങളുടെ സമ്മതപത്രം വാങ്ങിയാണ് മൃതദേഹങ്ങൾ കൈമാറിയതെന്നും ദേരാ സച്ചായുടെ പ്രവർത്തകർ വിശദീകരിക്കുന്നു. എന്നാൽ ഇവരുടെ വാദങ്ങൾ പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. വിഷയത്തിൽ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കൂടുതൽ അന്വേഷണം നടത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം തലവൻ ദീപക് കുമാർ അറിയിച്ചു.
അതേ സമയം, പൊലീസ് സിർസയിലെ ഗുർമീതിെൻറ ആസ്ഥാനത്തുള്ള പരിശോധന ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് നാണയങ്ങൾ ദേര സച്ചയുടെ ആസ്ഥാനത്ത് നിന്ന് കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.