ദേരാ സച്ചാ സൗദാ അനുയായി പർദീപ് സിങ് വെടിയേറ്റ് മരിച്ചു
text_fieldsചണ്ഡീഗഡ്: ദേരാ സച്ചാ സൗദ അനുയായിയായ പർദീപ് സിങ് വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ കോട്കപുരയിലാണ് സംഭവം. രാവിലെ കട തുറക്കാൻ പോകവെ അഞ്ച് അജ്ഞാതർ പർദീപിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ബുർജ് ജവഹർ സിങ് വാല ഗ്രാമത്തിൽ നിന്ന് സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് മോഷ്ടിച്ച കേസിലെ പ്രതിയാണ് പർദീപ് കുമാർ. ദോധി എന്നാണ് ഇയാൾ അറിയപ്പെടുന്നത്.
സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർക്കുന്ന പ്രവർത്തികൾക്ക് ആരെയും അനുവദിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.
പഞ്ചാബ് സമാധാനം ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ്, ജനങ്ങൾ പരസ്പര സാഹോദര്യത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. പഞ്ചാബിന്റെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ സിവിൽ, പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടന്നും മാൻ ട്വീറ്റ് ചെയ്തു.
മറ്റൊരു കടയുടമയ്ക്കും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാമെന്നും ഫരീദ്കോട്ട് പൊലീസ് സൂപ്രണ്ട് രാജ്പാൽ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.