കെ.എസ്. ഭഗവാനെതിരെ വീണ്ടും കേസ്
text_fieldsബംഗളൂരു: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കന്നട സാഹിത്യകാരനും യുക്തിവാദി നേതാവുമായ കെ.എസ്. ഭഗവാനെതിരെ മൈസൂരു പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഹിന്ദു ജാഗരണ വേദികെ മൈസൂരു ജില്ല പ്രസിഡൻറ് കെ. ജഗദീഷ് ഹെബ്ബാർ നൽകിയ പരാതിയിലാണ് കുവെമ്പു നഗർ പൊലീസ് കേസെടുത്തത്. ഇതിെൻറ ഭാഗമായി അദ്ദേഹവുമായി പൊലീസ് ഫോണിൽ സംസാരിച്ചു. നിലവിൽ കാനഡയിലാണ് അദ്ദേഹം.
ബംഗളൂരുവിലെ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ഗിരീഷ് ഭരദ്വാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരേത്ത കബൻ പാർക്ക് പൊലീസ് കേസെടുത്തിരുന്നു.
‘രാമ മന്ദിര യെകെ ബേഡ’ (വൈ രാം മന്ദിര്‍ ഇസ് നോട്ട് നീഡഡ്) എന്ന പുസ്തകത്തിെൻറ രണ്ടാം ഭാഗത്തിൽ ശ്രീരാമനെ അവഹേളിക്കുന്ന പരമാർശം ഉണ്ടെന്നാണ് പരാതി. മനഃപൂർവം വിദ്വേഷപരമായ പരാമർശത്തിലൂടെ മതത്തെയും മതവിശ്വാസത്തെയും അപമാനിച്ചതിനാണ് (സെക്ഷൻ 295 എ) കേസെടുത്തത്. ഇതേ സംഭവത്തിൽ ബി.ജെ.പി ജനറൽ സെക്രട്ടറി എൻ. രവികുമാർ ഭഗവാനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. മടിക്കേരി സ്വദേശി കൃഷ്ണമൂർത്തിയും നേരേത്ത പൊലീസിൽ പരാതി നൽകിയിരുന്നു.
വാല്മീകി രാമായണത്തെ ഉദ്ധരിച്ച് ശ്രീരാമൻ മദ്യപാനിയും സീതയെ മദ്യം കുടിപ്പിക്കാൻ പ്രേരിപ്പിച്ചെന്നുമാണ് പുസ്തകത്തിൽ പരാമർശം. ഇത് വിവാദമായതോടെ വെള്ളിയാഴ്ച തീവ്ര ഹിന്ദുത്വവാദികൾ കുവെമ്പുനഗറിലെ അദ്ദേഹത്തിെൻറ വസതിക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.