രാംലീല മൈതാനത്ത് തടിച്ചുകൂടി ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികൾ
text_fieldsഗാസിയബാദ്: ശ്രമിക് െട്രയിനിൽ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്യാൻ തടിച്ചുകൂടിയത് ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികൾ. സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗാസിയബാദിലെ രാംലീല മൈതാനിയിൽ ആയിരങ്ങൾ തടിച്ചുകൂടിയത്. അവിടെനിന്ന് ബസിൽ തൊഴിലാളികളെ കയറ്റി റെയിൽവേ സ്റ്റേഷനിലെത്തിക്കും. ബിഹാറിലേക്ക് മടങ്ങാനുള്ളവരാണ് ഭൂരിഭാഗം പേരും.
തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നതിനായി വളരെ കുറച്ച് കൗണ്ടറുകളിൽ ഉദ്യോഗസ്ഥർ ഇരിക്കുന്നതും ചിത്രങ്ങളിൽ കാണാം. ചിലർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾകൊണ്ട് മുഖം മൂടിയിട്ടുണ്ടെന്നല്ലാതെ മറ്റു മുൻകരുതൽ നടപടികളൊന്നും അവിടെ സ്വീകരിച്ചിട്ടില്ല. ‘എനിക്ക് കോവിഡ് രോഗബാധയെക്കുറിച്ച് അറിയില്ല, എങ്കിലും പട്ടിണി കിടന്ന് മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ നാട്ടിലേക്ക് മടങ്ങാനെത്തിയ െതാഴിലാളികളിൽ ഒരാൾ പറഞ്ഞു.
More visuals from Ghaziabad where migrants have turned up in large numbers to get themselves registered for special trains. This is the time medical screening and quarantine facilities in East UP and Bihar should be stepped up to the maximum. pic.twitter.com/oGZAs4yIfx
— Piyush Rai (@Benarasiyaa) May 18, 2020
ലക്ഷക്കണക്കിന് അന്തർ സംസ്ഥാനതൊഴിലാളികളാണ് ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയത്. പലരും തൊഴിൽ നഷ്ടപ്പെട്ടതോടെ പട്ടിണിമൂലം നടന്നും സൈക്കിളിലും നാടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കിലോമീറ്ററുകളോളം കാൽനടയായി നടന്ന പലരും അപകടങ്ങളിലും പട്ടിണി മൂലവും മരിച്ചുവീണു. ഇതേ തുടർന്ന് വിവിധ സംസ്ഥാനങ്ങളിേലക്ക് മടങ്ങാനായി ശ്രമിക് ട്രെയിനുകൾ ഏർപ്പാടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.