പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചത് 30 ശതമാനംപേർ മാത്രം
text_fieldsന്യൂഡൽഹി: സർക്കാർ നിർദേശം വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും രാജ്യത്ത് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചത് മുപ്പത് ശതമാനംപേർ മാത്രം. 9.3 കോടി പേർ പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചെന്ന് ആദായനികുതിവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ആദായനികുതി ഇ-ഫയലിങ്ങിന് നിശ്ചയിച്ച അവസാനദിവസമായ ആഗസ്റ്റ് അഞ്ചിലേതാണ് ഇൗ കണക്ക്.
30 കോടി പാൻ കാർഡ് ഉടമകളാണുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിലാണ് മൂന്ന് കോടിയോളം പാൻ കാർഡുകൾ ബന്ധിപ്പിച്ചത്. ബന്ധിപ്പിക്കാൻ ഇനിയും അനേകംപേർ ഉള്ളതിനാൽ ഇതിനുള്ള അവസാന തീയതി ആഗസ്റ്റ് 31വരെ ദീർഘിപ്പിച്ചിരിക്കുകയാണ്. ആദായനികുതി റിേട്ടൺ സമർപ്പിക്കാൻ പാൻ-ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയത് ജൂലൈ ഒന്നിനാണ്. ബന്ധിപ്പിക്കൽ നടപടിക്ക് സർക്കാർ അന്തിമതീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയിൽ പറഞ്ഞിരുന്നു.
െഎ.ടി.ആർ ഫയൽ ചെയ്യുന്നതിന് പാൻ-ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള വ്യവസ്ഥ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ആധാർ സ്വകാര്യതക്കുള്ള അവകാശം നിഷേധിക്കുന്നെന്ന പരാതി ഭരണഘടനാബെഞ്ചിെൻറ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ ചില വ്യവസ്ഥകൾ നടപ്പാക്കുന്നത് കോടതി താൽക്കാലികമായി വിലക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.