ലോക്ഡൗൺ പ്രതിസന്ധിയിലും നിയമനത്തിൽ ആറ് ശതമാനം വർധനവ്; ഒന്നാംസ്ഥാനത്ത് ബംഗളുരു
text_fieldsബംഗളുരു: ബിസിനസ് സ്ഥാപനങ്ങൾ പൂട്ടുകയും കോവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുകയും ലോക്ഡൗൺ കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലും രാജ്യത്തെ ജോലിനിയമനം ആറ് ശതമാനത്തോളം വർധിച്ചതായി റിപ്പോർട്ട്. മെയ് 2021 മുതൽ ജൂൺ 2021 വരെയുള്ള ജോലിനിയമനങ്ങളിൽ 4 ശതമാനം വർധന ഉണ്ടായി. ജൂൺ 2020 മുതൽ ജൂൺ 2021 വരെയുള്ള കണക്കുകൾ പ്രകാരം ഇത് ഏഴു ശതമാനമാണ്.
ലോക്ഡൗൺ നിയമങ്ങളിൽ ഇളവുവരുത്തിയ ജൂണിൽ മെയിലേതിനേക്കാൾ വർധന രേഖപ്പെടുത്തി. ടെലികോം മേഖലയിൽ ഈ കാലയളവിൽ ജോലിക്കെടുത്തവരുടെ എണ്ണത്തിൽ 39 ശതമാനം വർധനവുണ്ടായി.
ബംഗളുരുവാണ് ജോലി നിയമനങ്ങളിൽ റെക്കോഡ് നേട്ടം കൈവരിച്ചത്. 50 ശതമാനമാണിത്. 28 ശതമാനം വർധനവോടെ പുനെ രണ്ടാംസ്ഥനത്തെത്തി. ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങൾ 22 ശതമാനം വർധനവ് രേഖപ്പെടുത്തി.
27 ഇനം വ്യവസായങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. ഇതിൽ കയറ്റുമതി-ഇറക്കുമതി വ്യവസായത്തിൽ ജോലി ലഭ്യതയുടെ കാര്യത്തിൽ 25 ശതമാനത്തിന്‍റെ വർധനവും ഉത്പാദനത്തിൽ 14 ശതമാനത്തിന്‍റെ വർധനവുമാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിങ്, സാമ്പത്തിക മേഖല, ഇൻഷൂറൻസ് മേഖല, റിയൽ എസ്റ്റേറ്റ്, മീഡിയ, വിനോദവ്യവസായം എന്നീ മേഖലകളിലും പുതിയ നിയമനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായി.
കോവിഡ് ഏറ്റവും മോശമായി ബാധിച്ച വ്യവസായങ്ങളിലൊന്ന് ട്രാവൽ ആൻഡ് ടൂറസമാണ്. 42 ശതമാനത്തിന്‍റെ നഷ്ടമണ് മേഖലയിൽ ഉണ്ടായത്.
ജോലി നിയമത്തിന്‍റെ കാര്യത്തിൽ 50 ശതമാനം വർധനയോടെ ബംഗളുരു ഒന്നാംസ്ഥാനത്ത് നിൽക്കുമ്പോൾ നാല് ശതമാനം മാത്രം വർധനയോടെ അവസാന സ്ഥാനത്ത് നിൽക്കുന്നത് ഡൽഹിയാണ്. ജൂണിൽ സാമ്പത്തിക മേഖലയിലും ആരോഗ്യമേഖലയിൽ ഹ്യുമൻ റിസോഴ്സ് ആൻഡ് അഡ്മിനിസട്രേഷൻ മേഖലയിലും മാത്രമാണ് നിയമനങ്ങളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.