വിമാനങ്ങൾ മുതൽ ഹോട്ടൽ വരെ, അറുതിയില്ലാതെ വ്യാജഭീഷണി; ഇന്ന് മാത്രം 50 സർവിസുകൾക്ക് ഭീഷണി
text_fieldsന്യൂഡൽഹി: അടിയന്തര ഇടപെടലുകളുണ്ടായിട്ടും അറുതിയില്ലാതെ വ്യാജ ബോംബ് ഭീഷണി. ഞായറാഴ്ച ഇന്ത്യൻ വിമാനക്കമ്പനികളുടെ 50 സർവിസുകൾക്ക് ഭീഷണിയുണ്ടായതായി വിവിധ കമ്പനികളുടെ വക്താക്കൾ അറിയിച്ചു.
ഇതോടെ, രണ്ടാഴ്ചക്കുള്ളിൽ വ്യാജബോംബ് ഭീഷണിയിൽ കുരുങ്ങിയ വിമാനങ്ങളുടെ എണ്ണം 350 കടന്നു. തങ്ങളുടെ 15 വിമാനങ്ങൾക്കെതിരെ സുരക്ഷ ഭീഷണിയുണ്ടായതായി ആകാസ എയർ അറിയിച്ചു. എന്നാൽ, പരിശോധനകൾക്കുശേഷം എല്ലാ വിമാനങ്ങളും സർവിസ് തുടർന്നു. 18 ഇൻഡിഗോ വിമാനങ്ങൾക്കും വിസ്താരയുടെ 17 വിമാനങ്ങൾക്കും ഭീഷണിയുണ്ടായി.
അതേസമയം, വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾക്കും ബോംബ് ഭീഷണി സന്ദേശം എത്തിയതായി റിപ്പോർട്ടുകളുണ്ട്. കൊൽക്കത്തയിലും ആന്ധ്രപ്രദേശിലും ഗുജറാത്തിലുമായി 24 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്.
സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ തകർക്കുമെന്ന് ശനിയാഴ്ച എത്തിയ സന്ദേശങ്ങളിൽ പറയുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കാറിൽ സ്ഫോടകവസ്തു വെക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഫ്സൽ ഗുരു പുനർജനിക്കുന്നുവെന്നായിരുന്നു ഒരു സന്ദേശം. മൂന്നിടങ്ങളിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.