പി.ഡി.പി നേതാക്കൾക്ക് മെഹബൂബ മുഫ്തിയെ സന്ദർശിക്കാൻ അനുമതി
text_fieldsശ്രീനഗര്‍: ജമ്മു കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയെ സന്ദർശിക്കാൻ പാർട്ടി നേതാക്കൾക്ക് അനുമതി. ജമ്മുവിൽ നിന്നും പത്തംഗ പ്രതിനിധി സംഘമാണ് തിങ്കളാഴ്ച മെഹബൂബയെ സന്ദർശിക്കാനെത്തുക.
മെഹബൂബ മുഫ്തിയെ ശ്രീനഗറിലെ ഹരി നിവാസിൽ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. മെഹബൂബയെ മകൾ ഇൽതിജക്ക് സന്ദർശിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.
നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയെയും മകൻ ഉമർ അബ്ദുല്ലയെയും പ്രതിനിധി സംഘം സന്ദർശിച്ചതിന് തൊട്ടുപിറകെയാണ് മെഹബൂബയെ കാണാനും അനുമതി നൽകിയത്. ജമ്മു പ്രൊവിൻഷ്യൽ പ്രസിഡൻറ് ദേവേന്ദർ സിങ് റാണ, പാർട്ടി മുൻ എം.എൽ.എമാർ എന്നിവരടങ്ങിയ 15 അംഗ സംഘമാണ് ശ്രീനഗറിലെ വസതിയിലെത്തി ഫാറൂഖ് അബ്ദുല്ലയെ സന്ദര്‍ശിച്ചത്.
81-കാരനായ ഫാറൂഖ് അബ്ദുള്ളയെ അദ്ദേഹത്തിെൻറ ശ്രീനഗറിലെ വസതിയിലും ഉമർ അബ്ദുള്ളയെ ഗസ്റ്റ് ഹൗസിലുമാണ് വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.