കൊറോണ വൈറസിനെ കണ്ടുപിടിക്കാൻ 'ഡിറ്റക്ടീവ് ഫെലൂദ'
text_fieldsന്യൂഡൽഹി: കുറഞ്ഞ ചെലവിൽ ഒരു മണിക്കൂർ കൊണ്ട് കൊറോണ വൈറസ് പരിശോധന നടത്താവുന്ന സംവിധാനം വികസിപ്പിച്ച് കൗൺസിൽ ഓഫ ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ). സി.എസ്.ഐ.ആറിൻെറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻറഗ്രേറ്റീവ് ബയോളജിയിലെ (ഐ.ജി.ഐ.ബി) ശാസ്ത്രജ്ഞർ ആണ് പേപ്പർ സ്ട്രിപ്പ് കൊണ്ടുള്ള പരിശോധന സംവിധാനം വികസിപ്പിച്ചത്. ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രമായ 'ഫെലൂദ'യുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.
ഡോ. ദേബോജ്യോതി ചക്രബർത്തിയും ഡോ. സൗവിക് മൗതിയും ചേർന്നാണ് രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ചതെന്ന് ഐ.ജി.ഐ.ബി ഡയറക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പാണ് സി.എസ്.ഐ.ആർ. ഒരു മണിക്കൂറിൽ താഴെ മാത്രമേ ഈ പരിശോധനയ്ക്ക് ആവശ്യമുള്ളൂ. 500 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.