പാക് ഭീകരരിൽ നിന്ന് കശ്മീരികളെ സംരക്ഷിക്കുക തന്നെ ചെയ്യും -അജിത് ഡോവൽ
text_fieldsന്യൂഡൽഹി: പാക് ഭീകരരിൽ നിന്ന് കശ്മീരികളെ സംരക്ഷിക്കാൻ സുരക്ഷാ സേന പ്രതിജ്ഞാബദ്ധമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ ്ടാവ് അജിത് ഡോവൽ. മേഖലയിൽ മനപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായും ഡോവൽ പറഞ്ഞു.
ഭീകരവാദം മാത്ര മാണ് കശ്മീരിനെ അശാന്തമാക്കാൻ പാകിസ്താന് മുന്നിലുള്ള മാർഗം. ഏതാനും ഭീകരർ കശ്മീരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട ്. അധികം പേരെയും പിടികൂടിക്കഴിഞ്ഞു -ഡോവൽ പറഞ്ഞു.
പാക് അതിർത്തിയിലെ ടവറുകൾ വഴി ഭീകരർ ആശയവിനിമയം നടത്തുന്നുണ്ട്. നുഴഞ്ഞുകയറിയ ഭീകരരും പാക് അധികൃതരും കൈമാറിയ സന്ദേശങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കോഡ് ഭാഷയിലൂടെ നിർദേശങ്ങൾ നൽകുന്നത് കണ്ടെത്തിയതായും ഡോവൽ പറഞ്ഞു.
ജമ്മു കശ്മീരിന്‍റെ 92 ശതമാനം മേഖലയിലും നിയന്ത്രണങ്ങൾ ഒഴിവാക്കിയതായി ഡോവൽ അവകാശപ്പെട്ടു. സൈന്യം നടത്തുന്ന അതിക്രമങ്ങളെയും ഡോവൽ ന്യായീകരിച്ചു. ഭീകരരെ നേരിടുക മാത്രമാണ് കശ്മീരിൽ സൈന്യം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.
199ൽ 10 പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. ടെലിഫോൺ ബന്ധം പൂർണമായും പുനസ്ഥാപിച്ചു കഴിഞ്ഞു. പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ഭൂരിഭാഗം കശ്മീരികളും അംഗീകരിക്കുന്നതായും ഡോവൽ പറഞ്ഞു.
മുൻകരുതൽ നടപടിയെന്ന നിലക്ക് മാത്രമാണ് മെഹ്ബൂബ മുഫ്തി, ഉമർ അബ്ദുല്ല തുടങ്ങിയ നേതാക്കളെ തടവിലിട്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ സംഘടിപ്പിക്കുന്ന സാഹചര്യം ഭീകരർ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. ആർക്കെതിരെയും ക്രിമിനൽ കുറ്റമോ രാജ്യദ്രോഹമോ ചുമത്തിയിട്ടില്ലെന്നും ഡോവൽ പറഞ്ഞു.
എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ, പാകിസ്താൻ ഭാഗത്തുനിന്നുള്ള നടപടികൾക്ക് അനുസരിച്ചായിരിക്കും ഇതെന്നും ഡോവൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.