ബി.ജെ.പിയുമായി സഖ്യംചേരാൻ ജെ.ഡി-എസ്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എച്ച്.ഡി. ദേവഗൗഡ
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പിയുമായി ജെ.ഡി-എസ് വീണ്ടും സഖ്യംചേരുമെന്ന റിപ്പോർട്ടുകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി െജ.ഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ഡിസംബർ 10ന് കർണാടകയിൽ നടക്കുന്ന നിയമനിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസുമായി സഖ്യംചേരാനാണ് ബി.െജ.പി നീക്കം.
സഖ്യസാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചക്കുശേഷം ദേവഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച വിഷയം ചർച്ച ചെയ്തുവെന്നും ബി.ജെ.പിയാണ് ഇതുസംബന്ധിച്ച നിർദേശം കൊണ്ടുവരേണ്ടതെന്നും ഇക്കാര്യത്തിൽ ജെ.ഡി-എസിെൻറ അന്തിമ തീരുമാനം മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എടുക്കുമെന്നും ദേവഗൗഡ പറഞ്ഞു. സഖ്യംസംബന്ധിച്ച് കുമാരസ്വാമി എതിർപ്പ് അറിയിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കാര്യങ്ങൾ കേന്ദ്രമന്ത്രി പ്രൾഹാദ് േജാഷിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും ദേവഗൗഡ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.